Latest News

പരാതി നല്‍കാന്‍ 12 വര്‍ഷമെടുത്തത് സംശയാസ്പദം; പല കാര്യങ്ങളിലും വ്യക്തതയില്ല; ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ അടിസ്ഥാനരഹിതം; സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി 

Malayalilife
പരാതി നല്‍കാന്‍ 12 വര്‍ഷമെടുത്തത് സംശയാസ്പദം; പല കാര്യങ്ങളിലും വ്യക്തതയില്ല; ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ അടിസ്ഥാനരഹിതം; സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി 

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കേസ് റദ്ദാക്കിയത്. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

2012ല്‍ ബംഗളൂരുവിലെ എയര്‍ പോര്‍ട്ട് റോഡിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഢത്തിനിരയാക്കിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാല്‍ 2016 ലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരാതി ഫയല്‍ ചെയ്യുന്നതില്‍ 12 വര്‍ഷത്തെ കാലതാമസം ഉണ്ടായി. അതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു. യുവാവ് പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണ്. പരാതിയില്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു. 

നേരത്തെ കേസില്‍ രഞ്ജിത്തിനെതിരെയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ കോടതി തടഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ പീഡന കേസ് നല്‍കിയത്. 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്. ഈ കേസ് ആണ് ഇപ്പോള്‍ കാരനാടക ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 

കോഴിക്കോട് കസബ പോലീസാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പിന്നീട് കര്‍ണാടക പോലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കര്‍ണാടക ഡിജിപിയാണ് ദേവനഹള്ളി പോലീസിനോട് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

Read more topics: # രഞ്ജിത്ത്
director ranjith case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES