Latest News

ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം കൈപ്പറ്റി; 200 കോടി രൂപ വരെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 30 കോടി രൂപ തട്ടിയെന്ന പരാതിയില്‍ പിടിയിലായത് ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് 

Malayalilife
 ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം നല്‍കി പണം കൈപ്പറ്റി; 200 കോടി രൂപ വരെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 30 കോടി രൂപ തട്ടിയെന്ന പരാതിയില്‍ പിടിയിലായത് ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് 

30 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. രാജസ്ഥാന്‍ പോലീസ് മുംബൈ പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് സംവിധായകന്‍ പിടിയിലായത്. ഉദയ്പൂരിലെ ഒരു ഡോക്ടറെ സിനിമാ നിര്‍മ്മാണത്തിന്റെ പേരില്‍ കബളിപ്പിച്ചു എന്നാണ് വിക്രം ഭട്ടിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ പരാതി. 

ഉദയ്പൂരിലെ ഇന്ദിര ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനായ ഡോ. അജയ് മുര്‍ദിയയാണ് വിക്രം ഭട്ടിനും മറ്റ് എട്ട് പേര്‍ക്കുമെതിരെ ഭൂപാല്‍പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഡോക്ടറുടെ അന്തരിച്ച ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിക്രം ഭട്ടും സംഘവും പണം കൈപ്പറ്റിയത്. സിനിമയില്‍ നിന്നു 200 കോടി രൂപ വരെ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഡോ. മുര്‍ദിയയില്‍ നിന്ന് 30 കോടി രൂപയിലേറെ തട്ടിയെടുത്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസില്‍ പ്രതികളായ വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, മകള്‍ കൃഷ്ണ ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയിലെ യാരി റോഡിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് വിക്രം ഭട്ടിനെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. വിക്രം ഭട്ടിന്റെ ഭാര്യ ശ്വേതാംബരി ഭട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

അറസ്റ്റിന് പിന്നാലെ വിക്രം ഭട്ടിനെ ഉദയ്പൂരിലേക്ക് കൊണ്ടുപോകുന്നതിനായി രാജസ്ഥാന്‍ പോലീസ് മുംബൈ ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡിന് അപേക്ഷിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ അദ്ദേഹത്തെ ഉദയ്പൂരിലേക്ക് കൊണ്ടുപോകും. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിക്രം ഭട്ട് നേരത്തെ നിഷേധിച്ചിരുന്നു. ഡോക്ടര്‍ പറയുന്ന രേഖകളെല്ലാം വ്യാജമാണെന്നും അദ്ദേഹം ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 

'രാസ്', '1920', 'ഹോണ്ടഡ്' തുടങ്ങിയ നിരവധി ത്രില്ലര്‍, ഹൊറര്‍ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ സംവിധായകനാണ് വിക്രം ഭട്ട്. പ്രമുഖ ചലച്ചിത്രകാരന്‍ മഹേഷ് ഭട്ടിന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം. വിക്രം ഭട്ടിന്റെ അറസ്റ്റ് ബോളിവുഡ് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

director vikram bhatt arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES