നടന്‍ നാന പടേക്കറെ അനുസ്മരിച്ച് സംവിധായകന്‍ വിശ്വന്‍ വിശ്വനാഥന്‍. നാന പടേക്കര്‍, വിനായകന്‍, ഐഎം വിജയന്‍ എന്നിവരെ വച്ച് മലയാളത്തില്‍ സിനിമ ചെയ്യാനുളള ശ്രമത്തിലായിരുന്നു വിശ്വന്‍. ഇതുമായി ബന്ധപ്പെട്ട് നാനയുമായി സംസാരിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
വിശ്വന്‍ വിശ്വനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്:
സുഹൃത്തുക്കളെ, നാനാ പടേക്കര്‍ , വിനായകന്‍ , ഐ എം വിജയന്‍. മൂന്ന് പ്രതിഭകളെ വെച്ച് ഒരു പാലക്കാടന്‍ ഫോക്ക് ഹൊറര്‍ സിനിമയുടെ പണിപ്പുരയിലായിരുന്നു ഞാന്‍. വിജയേട്ടനോടാണ് ആദ്യം കഥ പറഞ്ഞത് .അദ്ദേഹത്തിന് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു . വിനായകനെ കാണാന്‍ പറ്റിയിട്ടില്ല ..പിന്നെ അതിലെ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ എന്റെ എക്കാലത്തേയും പ്രിയനടന്‍ നാനാ പടേക്കറെ ഞാന്‍ നേരിട്ട് ബന്ധപ്പെട്ടു . സിനോപ്സിസും മറ്റു കഥാപാത്രങ്ങളുടെ ഡീറ്റേല്‍സും അയച്ചുകൊടുത്തു.
അപ്പോഴുണ്ട് അദ്ദേഹം എന്നെ തിരിച്ച് വിളിക്കുന്നു .ആദ്യമായി ഫോണിലൂടെ ആ ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങിയത് ഞാന്‍ മറക്കില്ല. സംസാരത്തിനടയില്‍ കഥാപാത്രത്തെ കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചു .ആ കൗതുകം എന്നെ അത്ഭുതപ്പെടുത്തി .കൂട്ടത്തില്‍ എത്ര വയസ്സായി എനിക്കെന്ന് ചോദിച്ചു .ഞാന്‍ പറഞ്ഞു 52. എനിക്ക് 75 വയസ്സായി യു ആര്‍ ടൂ യങ്ങ് സംഭാഷണം കഴിഞ്ഞ ശേഷം കുറേ നേരം ഞാന്‍ ഹൈ ആയി. അപ്പോള്‍ തന്നെ ആരോടൊക്കയോ നാനാ പടേക്കര്‍ എന്നെ വിളിച്ച് സംസാരിച്ച കാര്യം പറഞ്ഞ് ആത്മനിര്‍വൃതി കൊണ്ടു.
ഒരു വലിയ സ്വപ്നം. കട്ടിക്കാലം മുതലെ എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ എന്റെ സിനിമയില്‍ അഭിനയിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു. ഇന്ന് രാവിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഒലവക്കോട് വിളിച്ചിട്ട് ആ ദുരന്ത വാര്‍ത്ത പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി തകര്‍ന്നു. വിട നാനാജി. നമ്മള്‍ സ്വര്‍ഗ്ഗത്തിലോ നര കത്തിലോ വെച്ച് ഒരു സിനിമ ചെയ്യും. ഉറപ്പ്.
ഗോവയിലെ വസതിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 75 വയസ്സായിരുന്നു. നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നാനാ പടേക്കര്‍ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനായിരുന്നു.