Latest News

വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് സംസാരിച്ചത്; മിസ് ലീഡ് ചെയ്യുന്ന തമ്പ് നെയിലുകളും ഫോട്ടോകളും വെച്ച് പോസ്റ്റും വാര്‍ത്തയും;അദ്ദേഹത്തിന് ഒപ്പമുള്ള ജീവിതം എളുപ്പമായതുകൊണ്ടാണ് ആറ് വര്‍ഷമായി കുടുംബത്തോടൊപ്പം നില്‍ക്കുന്നത്; പൊട്ടിത്തെറിച്ച് ഡിവൈന്‍ ക്ലാര ഡോണ്‍

Malayalilife
വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് സംസാരിച്ചത്; മിസ് ലീഡ് ചെയ്യുന്ന തമ്പ് നെയിലുകളും ഫോട്ടോകളും വെച്ച് പോസ്റ്റും വാര്‍ത്തയും;അദ്ദേഹത്തിന് ഒപ്പമുള്ള ജീവിതം എളുപ്പമായതുകൊണ്ടാണ് ആറ് വര്‍ഷമായി കുടുംബത്തോടൊപ്പം നില്‍ക്കുന്നത്; പൊട്ടിത്തെറിച്ച് ഡിവൈന്‍ ക്ലാര ഡോണ്‍

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുമായുള്ള വിവാഹത്തോടെയാണ് ഡിവൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടി മേഘ്‌ന വിന്‍സെന്റ് ആയിരുന്നു ഡോണിന്റെ ആദ്യഭാര്യ. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ ഡിവൈന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കുമെതിരെ ഇപ്പോള്‍ ഡിവൈന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം ഡിവൈന്‍  വീഡിയോ പങ്ക് വച്ചത്.ആ വീഡിയോ കണ്ടന്റാക്കിയ പലരും മിസ് ലീഡിങായ തമ്പ്‌നെയിലുകളും ഫോട്ടോകളും നല്‍കിയതിന് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഡിവൈന്‍. പലതും അസഹ?നീയമായ ക്യാപ്ഷനുകളാണെന്ന് ഡിവൈന്‍ പറഞ്ഞു.

വീഡിയോയെ ചില ഓണ്‍ലൈന്‍ പേജുകളും മാധ്യമങ്ങളും ക്ലിക്ക് ബൈറ്റിനായി ദുരുപയോഗം ചെയ്തുവെന്നും, തെറ്റായ തലക്കെട്ടുകളും പഴയ വെഡ്ഡിങ് ചിത്രങ്ങളും നല്‍കി തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് ഡിവൈന്‍ തുറന്നടിച്ചിരിക്കുന്നത്. 

തങ്ങള്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും എതിരെ പ്രതികരിച്ചാല്‍ അത് അവര്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുന്നതിന് തുല്യമാകുമെന്നതിനാല്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നുവെന്ന് ഡിവൈന്‍ വ്യക്തമാക്കി. എന്നാല്‍ കുട്ടികളുടെ ഫോട്ടോകള്‍ വരെ അനുവാദമില്ലാതെ ഇത്തരം തമ്പ്‌നെയിലുകളില്‍ ഉപയോഗിക്കുന്നത് അസഹനീയമാണ്. പേജുകള്‍ക്ക് വ്യൂസും ഫോളോവേഴ്‌സും വര്‍ധിപ്പിക്കാന്‍ വേണ്ടിമാത്രമാണ് പലരും ഇത്തരം തെറ്റായ ക്യാപ്ഷനുകള്‍ നല്‍കുന്നതെന്നും, സത്യത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഫോട്ടോ ഇടാന്‍ തന്നെ പേടിയുള്ള അവസ്ഥയാണെന്നും ഡിവൈന്‍ വ്യക്തമാക്കി. 

തന്റെ ഭര്‍ത്താവിനെയും കുടുംബത്തെയും മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്കും വാര്‍ത്തകള്‍ക്കും എതിരെയും അവര്‍ ശക്തമായി പ്രതികരിച്ചു. ഡോണുമായുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണെന്ന രീതിയിലും, ഭര്‍ത്താവിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ് താന്‍ ജോലി ചെയ്യാത്തത് എന്നുമുള്ള പ്രചാരണങ്ങള്‍ തികച്ചും തെറ്റാണെന്ന് ഡിവൈന്‍ വ്യക്തമാക്കി. 

തനിക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് താന്‍ ജോലിക്ക് പോകാത്തതെന്നും, തന്റെ എല്ലാ കാര്യങ്ങള്‍ക്കും ഭര്‍ത്താവ് ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. മക്കള്‍ക്ക് അവരുടെ അപ്പയെ ജീവനതുടണമാണ്, അദ്ദേഹം ക്രൂരനായിരുന്നുവെങ്കില്‍ കുട്ടികള്‍ ഒരിക്കലും സ്‌നേഹത്തോടെ അടുക്കില്ലായിരുന്നുവെന്നും ഡിവൈന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ദ്രോഹങ്ങളില്‍ നിന്നും പിന്മാറണമെന്നും തങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് ഡിവൈന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പലതും അസഹനീയമായ ക്യാപ്ഷനുകളാണ്. ഫോട്ടോസ് ഇടുമ്പോള്‍ പഴയ വെഡ്ഡിങ് ഫോട്ടോസ് കുത്തി കയറ്റി ഇടാതിരിക്കുക. അതിനുള്ള ബോധമെങ്കിലും കാണിക്കുക. പേജിന് വ്യൂസ് ഉണ്ടാക്കാനും ഫോളോവേഴ്‌സ് വരാനുമാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ഒരു സമയം വരെ ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ റിയാക്ട് ചെയ്തിട്ടില്ല. സത്യം പറഞ്ഞാല്‍ സോഷ്യല്‍മീഡിയില്‍ ഫോട്ടോ ഇടാന്‍ തന്നെ പേടിയാണിപ്പോള്‍. ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ് നിങ്ങള്‍ തമ്പ്‌നെയില്‍ ഇടുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാണ്.

അവനവന്റെ വീട്ടില്‍ ഇതേ കാര്യം സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. പല പേജിനേയും വിളിച്ചിരുന്നു. ചിലര്‍ ഡിലീറ്റ് ചെയ്തിരുന്നു. കുറേ നാളായി ഞാന്‍ ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ഒരു മയത്തില്‍ തമ്പ്‌നെയില്‍ ഇടുക. ഇതില്‍ നിന്നും എന്ത് സുഖമാണ് കിട്ടുന്നത്.

ഒരു സൈഡില്‍ ഒരാളുടെ ഫോട്ടോ മറ്റൊരു സൈഡില്‍ വേറൊരാളുടെ ഫോട്ടോ... ഡോണുമായിട്ടുള്ള ജീവിതം എളുപ്പമല്ല... ഇതൊക്കെ കാണുന്നവര്‍ എന്ത് വിചാരിക്കും?. അദ്ദേഹത്തിന് ഒപ്പമുള്ള ജീവിതം എളുപ്പമായതുകൊണ്ടാണ് ആറ് വര്‍ഷമായി ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ഞാന്‍ ഇവിടെ നില്‍ക്കുന്നത്. 

ഒരു പോസ്റ്റിന് വന്ന കമന്റാണ് ഡോണിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. അതുകൊണ്ടാണ് ഡിവൈന്‍ അഡ്ജസ്റ്റ് ചെയ്യുന്നതെന്ന്. എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാന്‍ ജോലിക്ക് പോകാത്തത്. ഞാന്‍ എന്റെ അധ്വാനത്തിലാണ് ജീവിക്കുന്നത്. എന്ത് സഹായത്തിനും എന്റെ ഭര്‍ത്താവ് ഒപ്പമുണ്ട്. മക്കള്‍ക്ക് അവരുടെ അപ്പ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളു. അതിന് കാരണം ആ മനുഷ്യന്‍ അത്രത്തോളം സ്‌നേഹിക്കുന്നതുകൊണ്ടാണ്. ക്രൂരനായിരുന്നുവെങ്കില്‍ മക്കള്‍ പോലും തിരിഞ്ഞ് നോക്കില്ല.

മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ആളുകള്‍ തലയില്‍ കയറുന്നതെന്ന് ഞാന്‍ ഇടയ്ക്ക് ഡോണ്‍ ചേട്ടനോട് പറയും. ഇടയ്ക്ക് ഇന്റര്‍വ്യൂ കൊടുക്കാനും പറയാറുണ്ട്. ഡോണ്‍ എന്റെ ഭര്‍ത്താവാണ്, എന്റെ കുട്ടികളുടെ അപ്പനാണ്. ഞങ്ങള്‍ ആറ് വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഉപദ്രവിക്കരുത് ജീവിച്ച് പൊക്കോട്ടെ എന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്.

divine clara don strong response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES