Latest News

ഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; ഇടം നേടിയത് ഒരു ഇന്ത്യന്‍ ചിത്രം; ആ ഷാരൂഖ് ഖാന്‍ ചിത്രത്തിന് പത്തില്‍ പത്ത് മാര്‍ക്ക് 

Malayalilife
 ഏറ്റവും ഇഷ്ടപ്പെട്ട 5 സിനിമകള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍; ഇടം നേടിയത് ഒരു ഇന്ത്യന്‍ ചിത്രം; ആ ഷാരൂഖ് ഖാന്‍ ചിത്രത്തിന് പത്തില്‍ പത്ത് മാര്‍ക്ക് 

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ പേര് വെളിപ്പെടുത്തി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തമിഴില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'കാന്ത'യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഇഷ്ട സിനിമകളെക്കുറിച്ച് സംസാരിച്ചത്. 'പത്തില്‍ പത്ത് മാര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന' സിനിമകളായി ദുല്‍ഖര്‍ തിരഞ്ഞെടുത്തവയില്‍ ഒന്നൊഴികെ മറ്റെല്ലാം വിദേശ ചിത്രങ്ങളാണ്. 

ദുല്‍ഖറിന്റെ ലിസ്റ്റില്‍ ഇടം നേടിയ ഇന്ത്യന്‍ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ' ആണ്. ഷാരൂഖ് ഖാന്‍ നായകനായ ഈ ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. വിദേശ ചിത്രങ്ങളില്‍, ഗുസ് വാന്‍ സാന്റ് സംവിധാനം ചെയ്ത 'ഗുഡ് വില്‍ ഹണ്ടിംഗ്', റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത 'എ ഗുഡ് ഇയര്‍', മൈക്കിള്‍ മന്‍ സംവിധാനം ചെയ്ത 1995-ലെ ക്ലാസിക് ചിത്രമായ 'ഹീറ്റ്', റിച്ചാര്‍ഡ് കുര്‍ട്ടിസ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി 'എബൗട്ട് ടൈം' എന്നിവയാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തത്. 

കാന്താ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുല്‍ഖര്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ചിത്രം ഈ മാസം 14-ന് തിയേറ്ററുകളില്‍ എത്തും. സെല്‍വമണി സെല്‍വരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാണ ദഗ്ഗുബതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

dulquer salmaan favourite film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES