ഫഹദ് ഫാസില്‍ നായകന്‍ ആകുന്ന ഏറ്റവും പുതിയ തെലുഗു ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രചാരണാര്‍ത്ഥം ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. സെന്റ് തെരേസാസ് കോളജിലാണ് ഫഹദ് ഫാസില്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. താരങ്ങള്‍ വിദ്യാര്‍ഥിനികളെ ആവേശത്തിലാഴ്ത്തി.
എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന ചിത്രത്തിലെ ഒരു ഗാനവും കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റിലീസ് ചെയ്യുകയുണ്ടായി. അതോടൊപ്പം നടന്‍ ഫഹദ് ഫാസിലിന്റെ ജന്മദിനാഘോഷവും സംഘടിപ്പിച്ചു. ചിത്രത്തിലെ കേക്ക് യു വാക്ക് യു എന്ന ഗാനമാണ് കോളജ് വേദിയില്‍ റിലീസ് ചെയ്തത്.
ഗാനത്തിനൊപ്പം ഫഹദ് ഫാസിലും, ബാലതാരമായ സാറയും വിദ്യാര്‍ഥിനികളും ചേര്‍ന്ന് ചുവടുവച്ചു. ശേഷം സര്‍പ്രൈസ് ആയി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കാലഭൈരവയും റാപ്പര്‍ ശരത്തും ചേര്‍ന്ന് ലൈവായി ആലപിക്കുകയും ചെയ്തു. അതിനുശേഷം ആണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്കു മുറിച്ചത്.
കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സര്‍പ്രൈസ് ആയി അതേ ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കാലഭൈരവയും റാപ്പര്‍ ശരത്തും ചേര്‍ന്ന് ആലപിച്ചു. തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ആഘോഷവും, കേക്ക് കട്ടിങ്ങും പ്രസ്തുത ചടങ്ങില്‍ നടന്നു. കൊച്ചിയില്‍ നടന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സോങ് റിലീസില്‍ ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാ പലേക്കര്‍, ചിത്രത്തിന്റെ സംവിധായകന്‍ ശശാങ്ക് യെലേട്ടി, നിര്‍മ്മാതാക്കളായ എസ് എസ് കാര്‍ത്തികേയ, ഷോബു യര്‍ലഗദ്ധ, സംഗീത സംവിധായകന്‍ കാല ഭൈരവ, റാപ്പര്‍ ശരത് എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സര്‍പ്രൈസ് സാന്നിധ്യമായി എസ് എസ് രാജമൗലിയുടെ പത്‌നി രമ രാജമൗലിയും എത്തിയിരുന്നു.
എസ്. എസ്. കാര്‍ത്തികേയ, ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ഷോവിങ് ബിസിനസ്സ് ബാനറിലും ആര്‍ക്കാ മീഡിയാ വര്‍ക്ക്‌സിന്റെയും സഹകരണത്തോടെ ചിത്രം നിര്‍മ്മിക്കുന്നത്. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കേരളത്തിലെ എല്ലാത്തരം പ്രേക്ഷര്‍ക്കും ചിത്രം ഇഷ്ടപെടുമെന്നും തനിക്കും പ്രിയപ്പെട്ട ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നും ഫഹദ് ഫാസില്‍ ചടങ്ങില്‍ പറഞ്ഞു. ചിത്രം സെപ്റ്റംബറില്‍ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.