സോഷ്യല്‍മീഡിയയില്‍ പോലും സീജവമല്ലാത്ത ആളാണ് നടന്‍ ഫഹദ് ഫാസില്‍, മാത്രമല്ല നടന്‍ ഫോണോ സോഷ്യല്‍മീഡിയയോ ഉപയോഗിക്കാത്ത ആളാണെന്ന് സഹതാരങ്ങള്‍ പോലും പലപ്പോഴും പറഞ്ഞിട്ടിട്ടുണ്ട്. ഇതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം നസ്ലെന്‍ നായകനാവുന്ന മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങുകള്‍ക്ക് എത്തിയ നടന്റെ കൈയ്യിലിരിക്കുന്ന ഫോണ്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്.
എല്ലാവരും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന കാലത്തും കീപാഡ് ഫോണ്‍ ഉപയോഗിക്കുന്ന ഫഹദിനെ അതോടെ മിനിമലിസത്തിന്റെ ഉദാഹരണമായി ആരാധകര്‍ കൊണ്ടാടുകയാണ്.എന്നാല്‍ ഫഹദിന്റെ ഈ 'കുഞ്ഞന്‍ ഫോണ്‍' അത്ര സിമ്പിളല്ലെന്ന കണ്ടെത്തലും ആരാധകര്‍ നടത്തി കഴിഞ്ഞു. ഗ്ലോബല്‍ ബ്രാന്‍ഡായ വെര്‍ടുവിന്റെ Vertu Ascent - 4 GB - Black എന്ന ഫോണാണ് ഫഹദ് ഫാസില്‍ ഉപയോഗിക്കുന്നത്. ഏതാണ്ട് 1199 ഡോളറാണ് ഈ ഫോണിന്റെ വില. അതായത്, ഏകദേശം ഒരു ലക്ഷം രൂപ. വെര്‍ടുവിന്റെ ഫ്ളാഗ്ഷിപ്പ് മോഡലുകളിലൊന്നായ റെട്രോ ക്ലാസിക്കിന് ഏകദേശം ഏഴുലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വിലവരും.വെര്‍ടു അതിന്റെ ഉപഭോക്താക്കള്‍ക്ക് ഒറ്റ അമര്‍ത്തലില്‍ ലക്ഷ്വറി സര്‍വീസസ് പ്രധാനം ചെയ്യുന്നു. ടൈറ്റാനിയവും ഫെരാരി സ്പോര്‍ട്സ് കാറുകളില്‍ ഉപയോഗിക്കുന്ന തുകലും ഫോണില്‍ ഉപയോഗിക്കുന്നുണ്ട്.
മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ്. ഓഗസ്റ്റില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.
നസ്ലെന്‍, ഫഹദ് ഫാസില്‍, ആഷിഖ് ഉസ്മാന്‍, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂര്‍ത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയവരും മോളിവുഡ് ടൈംസിന്റെ പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.