മഹാരാജാസ് കോളേജിലെ സംഗീത വിദ്യാര്‍ത്ഥിയായ ഫൈസല്‍ റാസി അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. കോളേജ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ പൂമരം ചിത്രത്തിന്റെ ഭാഗമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാഹാരാജാസ് കോളേജില്‍ നടത്തിയ ഓഡിഷനിടെയായിരുന്നു ഫൈസലിനെ കണ്ടെത്തിയത്.ഓഡിഷനിടെ പലരും പല പാട്ടുകളും പാടിയിരുന്നു.എന്നാല്‍ മഹാരാജാസ് കോളേജിന്റെ ഗാനം എന്ന എന്ന പേരില്‍ ''ഞാനും ഞാനുമെന്റാളും'' എന്ന കവിത ഫൈസല്‍ തന്റേതായ ഈണത്തില്‍ പാടുകയായിരുന്നു.പാട്ട് കേട്ട് ഇഷ്ട്പ്പെട്ട ഏബ്രിഡ് ഷൈന്‍ ''ഈ പാട്ട് എനിക്കു തന്നു കൂടെ'' എന്ന് ഫൈസലിനോട് ചോദിച്ചു. അങ്ങനെയാണ് ഫൈസല്‍ ഒരു ദിവസം കൊണ്ട് പാട്ടുകാരനായി മാറിയത്. ചിത്രത്തില്‍ പാട്ടുപാടിയതും സംഗീത സംവിധാനം നിര്‍വ്വഹിച്ചതും ഫൈസല്‍ തന്നെയാണ്.
.നീണ്ട നാളെത്തെ പ്രണയത്തിനൊടുവലായിരുന്നു ഫൈസലും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖപ്രഭാകരനുമായുള്ള വിവാഹം. ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹം സോഷ്യല്‍മീഡിയയില്‍ നിമിഷനേരങ്ങള്‍കൊണ്ട് വൈറലാവുകയും ചെയ്തു. വിവാഹത്തിനുശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്നത് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാനായിരുന്നു.അഞ്ചു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഫൈസല്‍ റാസിയും ശിഖ പ്രഭാകരനും വിവാഹിതരായത്.മഹാരാജാസില്‍ പഠിക്കുന്നതിനിടെയായിരുന്നു പ്രണയം.സംഗീതമായിരുന്നു ഇവരെ തമ്മില്‍ അടുപ്പിച്ചത്.ജൂനിയര്‍ വിദ്യാര്‍ത്ഥിയായി എത്തിയ ശിഖയെ റാഗ് ചെയ്യാനായി എത്തിയതായിരുന്നു ഫൈസല്‍.പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും.സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു.പ്രണയം ആദ്യം തുറന്നുപറഞ്ഞത് ഫൈസല്‍ ആയിരുന്നു.വ്യത്യസ്ത മതത്തില്‍പെട്ട ഇരുവരുടെയും വിവാഹം വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയാണ് നടന്നത്.ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രത്തിലെ ഗാനമാണ് ശിഖ അവസാനമായി ആലപിച്ച സിനിമാഗാനം.ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.ഉറുമി എന്ന പുതിയ മ്യൂസിക് ബാന്‍ഡിന്റെ തിരക്കിലാണ് ഫൈസല്‍ റാസി.ബാന്‍ഡിനായി പ്രേക്ഷകരും കാത്തിരിക്കുന്നു