Latest News

ടി ജി രവിയും ഇന്ദ്രന്‍സും ശ്രീജിത്ത് രവിയും   ഒന്നിക്കുന്ന ഫാമിലി സര്‍ക്കസ് തൃശൂരില്‍

Malayalilife
ടി ജി രവിയും ഇന്ദ്രന്‍സും ശ്രീജിത്ത് രവിയും   ഒന്നിക്കുന്ന ഫാമിലി സര്‍ക്കസ് തൃശൂരില്‍

ടി ജി രവി,ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന 'ഫാമിലി സര്‍ക്കസ് ' എന്ന ചിത്രത്തിന്റെ  പൂജാ  സ്വിച്ചോണ്‍ കര്‍മ്മം തൃശൂര്‍ അഖില കേരള എഴുത്തച്ഛന്‍ സമാജം ഹാളില്‍ വച്ച് നിര്‍വഹിച്ചു.

നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്   (മധുര രാജ) നടന്‍ ടി ജി രവി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പൂജക്ക് തുടക്കം കുറിച്ചു.നടന്‍ ശിവജി ഗുരുവായൂര്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചപ്പോള്‍ സംവിധയകന്‍ വേണു ബി നായര്‍ ആദ്യ ക്ലാപ്പടിച്ചു.ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

മൂവി ബോംബ് ഫിലിംസിന്റെ ബാനറില്‍ സീമന്ത് ഉളിയില്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോബ്ര രാജേഷ്,നിഷ സാരംഗ് ,  ബിഗ് ബോസ് താരം  ജിന്റോ,ഡോക്ടര്‍ രജിത് കുമാര്‍,നന്ദകിഷോര്‍ , കിരണ്‍ രാജ്, ജോമോന്‍ ജോഷി, വിജെ മച്ചാന്‍,രേണു സുധി,ദാസേട്ടന്‍ കോഴിക്കോട്,പ്രതീഷ് പ്രകാശ്,അമയ പ്രസാദ്, ഹാപ്പി ബൈജു  തുടങ്ങിയവരും അഭിനയിക്കുന്നു.
ബിന്‍സീര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

സന്ദീപ് പട്ടാമ്പി 
തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-മോഹന്‍ സിത്താര,മിനീഷ് തമ്പാന്‍,എഡിറ്റര്‍-ആശിഷ് ശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജന്‍ കെ ജോര്‍ജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജയ്‌സണ്‍ ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ മാനേജര്‍-മനോജ് മഹാദേവ്,മേക്കപ്പ്- കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യൂംസ്-കുക്കു ജീവന്‍,സഞ്ജയ് മാവേലി,ആര്‍ട്ട്-ജയന്‍ നെല്ലങ്കര,പോസ്റ്റര്‍ ഡിസൈന്‍-ബൈജു ബാലകൃഷ്ണന്‍,സ്റ്റില്‍സ്- സോണി മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിജോ ജോസഫ്,അസോസിയേറ്റ്  ഡയറക്ടര്‍- സന്ദീപ് പട്ടാമ്പി,നന്ദു ജി നമ്പ്യാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-എബി സര്‍ഗ്ഗലയ-അശ്വതി പട്ടാമ്പി,ഷൈനി,
പി ആര്‍ ഒ-എ എസ് ദിനേശ്.

family circus shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES