Latest News

പ്രസിഡന്റായി സിബി മലയിലും ജനറൽ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തുടരും; ഫെഫ്കയുടെ പുതിയ ഭാരവാഹികൾ ഇവർ; സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് പ്രഖ്യാപനം

Malayalilife
പ്രസിഡന്റായി സിബി മലയിലും ജനറൽ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തുടരും; ഫെഫ്കയുടെ പുതിയ ഭാരവാഹികൾ ഇവർ; സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് പ്രഖ്യാപനം

ഫെഫ്കാ സംഘടനയുടെ പുതിയ ഭാരവാഹികളെ വാർഷിക ജനറൽ കൗൺസിലിൽ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറി ആയി ബി. ഉണ്ണികൃഷ്ണനും തിരഞ്ഞെടുത്തു. സോഹൻ സീനുലാൽ വർക്കിങ് സെക്രട്ടറിയും സതീഷ്.ആർ.എച്ച് ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ജി എസ് വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ഷിബു ജി സുശീലൻ, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ, അനീഷ് ജോസഫ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

ഇരുപത്തി ഒന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തത് .

ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .

Read more topics: # ഫെഫ്കാ
fefka new leaders

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES