Latest News

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കെ എസ് ചിത്രയ്ക്ക്; പുരസ്‌കാരം ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ എന്ന ഗാനത്തിന്

Malayalilife
topbanner
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കെ എസ് ചിത്രയ്ക്ക്; പുരസ്‌കാരം ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ എന്ന ഗാനത്തിന്

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം  ഫെയര്‍ അവാര്‍ഡ് വീണ്ടും കെ എസ്  ചിത്രയ്ക്ക്.  ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന ഗാനത്തിനാണ് അംഗീകാരം. 

മികച്ച ഗായിക, മികച്ച ഗായകന്‍, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാനരചയിതാവ് എന്നീ നാല് നോമിനേഷനുകള്‍  ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തില്‍ നിന്നു മാത്രം അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നു. 2017ല്‍ നേനു സൈലജ എന്ന കന്നഡ ചിത്രത്തിലെ ഈ പ്രേമകീ.. എന്ന ഗാനത്തിനാണ് മുന്‍പ് ചിത്രയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രത്തിലെ ഗാനത്തിലൂടെ കേരളത്തിന്റെ വാനമ്പാടി ശബ്ദത്തിനു പ്രായം ഇല്ലെന്ന് അടയാളപ്പെടുത്തുന്നു.  ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഈണം പകര്‍ന്ന ഗാനമാണ്   ചിത്രയ്ക്ക് പുരസ്‌കാരം നേടികൊടുത്തത്.  ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചത് അയ്യപ്പദാസ് വി പി ആണ്. 

2 ക്രിയേറ്റിവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രമാണ് ജവാനും മുല്ലപ്പൂവും. കഥ തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണനും സംവിധാനം രഘു മേനോന്‍നിര്‍വഹിച്ചിരിക്കുന്നു.ശിവദയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.
വാഴൂര്‍ ജോസ്

filmfare award singer ks chitra

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES