Latest News

ഭാര്യയോട് ഗര്‍ഭിണിയാണെന്ന് പറഞ്ഞേ പറ്റൂ;കെയറിങ് ആയി നിന്ന ആള്‍ വീട്ടുകാരോട് പറയുന്നത് കുഞ്ഞിനെ കൊല്ലാന്‍ നോക്ക് എന്ന്; സജ്‌നയും റസൂലും തമ്മിലുള്ള ഓഡിയോ പുറത്ത് വിട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ഫിറോസ്;മക്കളെ സ്‌കൂള്‍ മാറ്റേണ്ടി വന്നുവെന്നും അവരെ വരെ ക്രൂശിക്കുന്നുവെന്നും പറഞ്ഞ് സജ്‌നയും

Malayalilife
ഭാര്യയോട് ഗര്‍ഭിണിയാണെന്ന് പറഞ്ഞേ പറ്റൂ;കെയറിങ് ആയി നിന്ന ആള്‍ വീട്ടുകാരോട് പറയുന്നത് കുഞ്ഞിനെ കൊല്ലാന്‍ നോക്ക് എന്ന്; സജ്‌നയും റസൂലും തമ്മിലുള്ള ഓഡിയോ പുറത്ത് വിട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ഫിറോസ്;മക്കളെ സ്‌കൂള്‍ മാറ്റേണ്ടി വന്നുവെന്നും അവരെ വരെ ക്രൂശിക്കുന്നുവെന്നും പറഞ്ഞ് സജ്‌നയും

സജ്‌ന നൂറയും റസൂല്‍ പൂക്കുട്ടിയും തമ്മിലുള്ള അടുപ്പവും സജ്‌നയുടെ മുന്‍ ഭര്‍ത്താവ് ഫിറോസുമായുള്ള തര്‍ക്കവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞദിവസമാണ് സജ്‌ന തന്റെ പേജില്‍ ഗര്‍ഭിണിയാണെന്ന പറഞ്ഞ് പോസ്റ്റ് വന്നെങ്കിലും പിന്നിട് തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇപ്പോളിതാ താരദമ്പതികളായ ഫിറോസ് ഖാന്റെയും സജ്‌ന നൂറിന്റെയും വിവാഹബന്ധത്തിലെ ഉലച്ചില്‍ പുതിയ തലത്തിലേക്ക് എത്തുകയാണ്. ഇതിന് കാരണം ഫിറോസ് പങ്ക് വച്ച വീഡിയോയാണ്.

സജ്‌നയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യു ട്യൂബില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫിറോസ്.റസൂല്‍ പൂക്കുട്ടിയും സജ്‌നയും തമ്മില്‍ ബന്ധമുണ്ടെന്നും റസൂല്‍ പൂക്കുട്ടിയെ രക്ഷിക്കാന്‍ വേണ്ടി സജ്‌ന ചില നീക്കങ്ങള്‍ നടത്തിയെന്നും ഫിറോസ് ഖാന്‍ ആരോപിക്കുന്നു.

സജ്‌നയും റസൂലും തമ്മില്‍ സംസാരിക്കുന്നത് എന്നവകാശപ്പെടുന്ന ഒരു ശബ്ദരേഖയും ഫിറോസ് ഖാന്‍ പുറത്തു വിട്ടു. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ഗര്‍ഭിണിയാണെന്നതെന്ന് ശബ്ദരേഖയിലെ പുരുഷശബ്ദം പറയുന്നതു കേള്‍ക്കാം.ആ കുഞ്ഞിനെ വേണം എന്നത് നമ്മള്‍ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളില്‍ കുഞ്ഞിനെ ആവശ്യമാണെന്നും നിങ്ങളുടെ ഓവര്‍ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന് പെണ്‍ശബ്ദം പറയുന്നുണ്ട്. പെണ്‍ശബ്ദം ശബ്ദരേഖയില്‍ ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.

നിങ്ങളുടെ ഭാര്യയോട് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞേ പറ്റൂ എന്നും പെണ്‍ശബ്ദം പറയുന്നു. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞു. യുഎഇയില്‍ നിന്ന് എനിക്ക് മെഡിസിന്‍ കൊണ്ട് വരുന്നു. അത്രയും കെയറിങ് ആയി നിന്ന ആള്‍ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാന്‍ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്‌ന നൂര്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്.

ഒറ്റ് എന്ന സിനിമയ്ക്കിടെയാണ് റസൂല്‍ പൂക്കുട്ടിയും സജ്‌ന നൂറയും അടുക്കുന്നതെന്ന് ഫിറോസ് ഖാന്‍ പറയുന്നു. ലക്ഷ്മി ജയനാണ് സജ്‌നയെ റസൂല്‍ പൂക്കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെ ഒരു വേഷം കൊടുക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇവര്‍ കണക്ടായി. പ്രണയത്തിലേക്ക് പോയി. ദുബായില്‍ വെച്ച് കാണുന്നു. മുംബൈയില്‍ ഇവള്‍ ഫ്‌ലൈറ്റെടുത്ത് പോയി കാണുന്നു എന്നെല്ലാമാണ്. ഞാന്‍ ഇതിന് പിറകെ അന്വേഷിച്ച് നടന്നു. റസൂല്‍ പൂക്കുട്ടിയുടെ അഞ്ചലില്‍ ഉള്ള വീട്ടില്‍ പോയി. വീട്ടുകാരോട് സംസാരിച്ചു. ഇതിന്റെ വീഡിയോയും ഫിറോസ് ഖാന്‍ പങ്കുവെച്ചിട്ടുണ്ട്.

ഇനി ഇതുണ്ടാകരുത് എന്ന് റസൂല്‍ പൂക്കുട്ടിയോട് പറയണം വീഡിയോയില്‍ ഫിറോസ് ഖാന്‍ ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല റസൂല്‍. റസൂലിന് കുടുംബമാണ് ആദ്യം. മക്കളെയും തള്ളയെയും വിട്ട് ഒരു ഏര്‍പ്പാടും റസൂല്‍ ചെയ്യില്ല. എന്റെ അനിയന്റെ ഭാ?ഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാകില്ല എന്ന് ബന്ധു പറയുന്നുണ്ട്. ഈ വാദത്തോട് ഫിറോസ് തര്‍ക്കിക്കുന്നുമുണ്ട്.

വീട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സഹോദരങ്ങളാണ്. ഇവന്റെ ക്രിമിനല്‍ ബുദ്ധി ഇപ്പോള്‍ അവര്‍ക്ക് വീഡിയോ കാണുമ്പോള്‍ മനസിലാകും. ഇവനെ കണ്ട് കിട്ടാന്‍ പാടാണ്. പലപ്പോഴും റസൂലിനെ വിളിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കി. ചലച്ചിത്ര അക്കാദമിയുടെ ഫെസ്റ്റിന് റസൂലിനെ കണ്ടു. മുന്‍നിരയില്‍ സജ്‌ന ഇരിക്കുന്നുണ്ട്. വേദിയില്‍ കയറി റസൂലിനോട് സംസാരിച്ചു. റസൂലിന് പല മേഖലകളിലും സ്വാധീനമുണ്ടെന്നും ഫിറോസ് ഖാന്‍ പറയുന്നു.

റസൂല്‍ പൂക്കുട്ടിയും ഫിറോസ് ഖാനും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ഫിറോസ് ഖാന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിക്കെതിരെ സജ്‌ന സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ രണ്ട് പേരും തീരുമാനിച്ചു. എന്നാല്‍ പിന്നീട് റസൂല്‍ ഗര്‍ഭം അബോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് സജ്‌ന പറയുന്നുണ്ട്.

ഇതിനിടെ ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്ത് പോസ്റ്റിട്ടവര്‍ക്ക് എതിരേയും തന്നെ കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിച്ച മീഡിയയ്ക്ക് എതിരെ വരെ നിയമപരമായുള്ള പോരാട്ടം ആരംഭിച്ചുവെന്നും പുതിയ അഭിമുഖത്തില്‍  സജ്‌ന പറഞ്ഞു. മക്കളെ വരെ ആളുകള്‍ കാര്യമറിയാതെ ക്രൂശിക്കുകയാണെന്നും നടി പറയുന്നു.

എന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ മാത്രമല്ല എന്റെ കുഞ്ഞുങ്ങള്‍, ഫാമിലി എന്നിവര്‍ക്കെല്ലാം ബുദ്ധിമുട്ടാകും. എന്റെ കുടുംബം മാത്രമല്ല മറ്റൊരു കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അവരും നിയമപരമായി നീങ്ങി കഴിഞ്ഞു. മാനസീകമായ ഒരുപാട് വിഷമമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.

സാര്‍ അതിനുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങി. ശിക്ഷ കിട്ടേണ്ടവര്‍ക്ക് അത് മേടിച്ച് കൊടുത്തിട്ടെ ഞാന്‍ അടങ്ങൂ. മൂന്ന് കോടി തട്ടിയെടുത്തവള്‍, ഹണി ട്രാപ്പ് തുടങ്ങി എന്തൊക്കെ ഗോസിപ്പുകളാണ് എന്റെ പേരില്‍ വന്നത്. ഭയങ്കര ആരോപണങ്ങളാണ് എനിക്ക് എതിരെ വരുന്നത്. ആര്‍ക്കും ഇതൊന്നും ഉണ്ടാവാതിരിക്കട്ടെ. എന്റെ ഭാഗം ആള്‍ക്കാര്‍ അറിയണമല്ലോ. അതിനാണ് ഇതെല്ലാം പറയുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. മരിക്കാന്‍ തീരുമാനിച്ചവരെ പോലും കൈ നല്‍കി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന കുടുംബത്തെ പോലെ നമ്മളെ സ്‌നേഹിക്കുന്ന കുറച്ചുപേര്‍. അവര്‍ കാരണമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. അറിയാത്തവര്‍ പോലും ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ലീഗല്‍ വശം വരെ പറഞ്ഞ് തന്നു.

മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട് പറയാതിരിക്കാന്‍ ആവില്ല. സഹോദരന്‍ നല്‍കുന്നത് പോലൊരു പിന്തുണയാണ് അദ്ദേഹം നല്‍കിയത്. അല്ലായിരുന്നുവെങ്കില്‍ ഞാനും എന്റെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കുമായിരുന്നില്ല. അതുപോലൊരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ചില കാര്യങ്ങള്‍ എനിക്ക് പറയാനാവില്ല.

 മക്കളുടെ സ്‌കൂള്‍ പോലും മാറ്റേണ്ടി വന്നു. കാര്യം അറിയാതെ കുഞ്ഞുങ്ങളെ വരെ ക്രൂശിക്കുന്നു. അവരുടെ ഫോട്ടോകള്‍ പരസ്യമാക്കുന്നു. ഞങ്ങളെ മാത്രം ക്രൂശിച്ചാല്‍ പോരേ?. ഇവിടുത്തെ നിയമത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്ന വ്യക്തികളല്ല ഇതിനൊന്നും പിന്നില്‍. എന്റെ മോനെ ഭയങ്കര ഇഷ്ടമാണ് അദ്ദേ?ഹത്തിന് (ഫിറോസ്). അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ അദ്ദേഹത്തില്‍ നിന്നും മാറ്റാനാവില്ല.

അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആരാണ് പിന്നിലെന്നത് കണ്ടെത്തി കഴിഞ്ഞു. നിയമപരമായി നീങ്ങി കഴിഞ്ഞു. അനാവശ്യ വിവാദം കൊണ്ടുവന്ന മീഡിയയ്ക്ക് എതിരേയും നിയമപരമായി നീങ്ങിയിട്ടുണ്ട്. എനിക്ക് ജീവിക്കണം എന്റെ രണ്ട് കുഞ്ഞുങ്ങളെ നോക്കണം. ഫോട്ടോയിടുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എന്നെ വെച്ച് ജീവിക്കുകയാണ് ചിലര്‍ എന്നുമാണ് സജ്‌ന പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സജ്‌നയും സുഹൃത്തും മുഖ്യമന്ത്രി വിഡി സതീശനെ സമീപിച്ച് അപേക്ഷ നല്‍കിയത്. അതേസമയം റസൂലുമായി പ്രണയത്തിലാണോ അല്ലയോ എന്നതില്‍ വ്യക്തമായ മറുപടി താരം നല്‍കിയിട്ടില്ല. സജ്‌നയ്ക്ക് രണ്ട് വിവാഹത്തിലൂടെ രണ്ട് മക്കളാണുള്ളത്. രണ്ടാം ഭര്‍ത്താവ് ഫിറോസുമായി അകന്ന ശേഷമാണ് സജ്‌ന റസൂല്‍ പൂക്കുട്ടിയുമായി പ്രണയത്തിലായത്.

firoz khan allegation against resul pookutty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES