തൈമൂറിന് കൂട്ടെത്തുന്നു; കരീന കപൂര്‍ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; ആശംസകളുമായി ആരാധകര്‍

Malayalilife
തൈമൂറിന് കൂട്ടെത്തുന്നു; കരീന കപൂര്‍ രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്; ആശംസകളുമായി ആരാധകര്‍

രാധകരുടെ പ്രിയതാരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീനയും. ഇവരുടെ മകന്‍ തൈമൂറിന്റെ വിശേ,ങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കാറുളളത്. ടിം എന്നു വിളിക്കുന്ന തൈമൂറിനു പിന്നാലെയാണ് പലപ്പോഴും ക്യാമറക്കണ്ണുകള്‍. കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. എത്ര തിരക്കിനിടയില്‍ തൈമീറിന്റെ കാര്യങ്ങള്‍ കരീന കൃത്യമായി ശ്രദ്ധിക്കാറുണ്ടഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുകയാണ് എന്നുളള സന്തോഷം പങ്കുവച്ചിരിക്കയാണ് ഇരുവരും.

ഞങ്ങളുടെ കുടുംബത്തിലേക്കൊരാള്‍ കൂടി എത്തുന്ന സന്തോഷം ഞങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഏവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന് കുറിച്ചാണ് ഇരുവരും പ്രസ്താവന ഇറക്കിയിരിക്കുന്നത്. 2012-ല്‍ വിവാഹിതരായ ഇരുവര്‍ക്കും 3 വയസ്സുള്ള തൈമൂര്‍ അലി ഖാന്‍ എന്ന മകന് പുറമെ അടുത്തൊരു കുട്ടി കൂടി ജനിക്കാനിരിക്കുകയാണ്.2012 ലാണ് സെയിഫ് അലി ഖാനും കരീന കപൂര്‍ വിവാഹിതരായത്. 2017 ഡിസംബറില്‍ ഇവര്‍ക്ക് തൈമൂര്‍ അലിഖാന്‍ ജനിച്ചു. ഇരുവരുടേയും ഫാന്‍സ് തൈമൂറിന്റെ ഓരോ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ഏറ്റെടുക്കാറുണ്ട്. തൈമൂറിന് പിറകെ ഇവരുടെ കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തുകയാണ്.

സെയ്ഫ് അലിഖാന്റെ സഹോദരി സോഹ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് ഇന്‍സ്റ്റയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ദി ക്വാഡ് ഫാദര്‍ എന്ന് കുറിച്ചുകൊണ്ട് സുരക്ഷിതയും ആരോഗ്യവതിയുമായിരിക്കൂ കരീന, ഇരുവര്‍ക്കും ആശംസകള്‍ എന്നാണ് സോഹ കുറിച്ചിരിക്കുന്നത്.
ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ചദ്ദയാണ് അടുത്തായി പുറത്തിറങ്ങാനുള്ള കരീന ചിത്രം. 2020 ഡിസംബറില്‍ റിലീസ് തീരുമാനിച്ച ചിത്രം, കൊവിഡ് ഭീതിയില്‍ റിലീസ് മാറ്റി 2021 ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ബണ്ടി ഓര്‍ ബബ്ലി 2, ഭൂത് പോലീസ് ഇവയാണ് സെയ്ഫ് അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നു.വിവരം സത്യമാണോയെന്ന് അറിയില്ലെന്നും അങ്ങനെയെങ്കില്‍ ഏറെ സന്തുഷ്ടവാനാണെന്നും കരീനയുടെ പിതാവായ രണ്‍ധീര്‍ കപൂര്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഒന്നും തന്നെ കരീന തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2018 ല്‍ കരീന പറഞ്ഞിരുന്നത് രണ്ടാമത് ഒരു കുട്ടിക്കായി രണ്ടുവര്‍ഷം കൂടി കാത്തിരിക്കണമെന്നാണ്.2019 ല്‍ മുംബയ് മിററിന് നല്‍കിയ അഭിമുഖത്തില്‍ രണ്ടാമത് ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ലെന്ന് കരീന വ്യക്തമാക്കിയിരുന്നു. അമീര്‍ ഖാന്‍ ചിത്രമായ ലാല്‍ സിംഗ് ചദ്ദയാണ് കരീനയുടെ അടുത്ത ചിത്രം.നടി അമൃത സിങാണ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ. സാറ, ഇബ്രാഹിം ഇവരാണ് സെയ്ഫിന് അമൃതയിലുള്ള കുട്ടികള്‍. 1991ലാണ് സെയ്ഫും അമൃതയും വിവാഹിതരായത്. 2004ല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.

Read more topics: # kareena kapoor pregnant again
kareena kapoor pregnant again

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES