Latest News

15 വയസില്‍ തുടങ്ങിയ ഇഷ്ടം; അരുണിന്റെ സഹോദരി അഞ്ജനയും താനും ക്ലാസ്‌മേറ്റ്‌സ്; ആദ്യകാലത്തെ ക്രഷ് പിന്നീട് പ്രണയമായി മാറിയെങ്കിലും തുടക്കത്തില്‍ വീട്ടുകാര്‍ അംഗീകരിച്ചില്ല; കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് തോന്നും;കൂട്ടുകാരിയുടെ ചേട്ടനെ വിവാഹം ചെയ്ത കഥ പറഞ്ഞ്  ഗായത്രി അരുണ്‍

Malayalilife
15 വയസില്‍ തുടങ്ങിയ ഇഷ്ടം; അരുണിന്റെ സഹോദരി അഞ്ജനയും താനും ക്ലാസ്‌മേറ്റ്‌സ്; ആദ്യകാലത്തെ ക്രഷ് പിന്നീട് പ്രണയമായി മാറിയെങ്കിലും തുടക്കത്തില്‍ വീട്ടുകാര്‍ അംഗീകരിച്ചില്ല; കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് തോന്നും;കൂട്ടുകാരിയുടെ ചേട്ടനെ വിവാഹം ചെയ്ത കഥ പറഞ്ഞ്  ഗായത്രി അരുണ്‍

സീരിയല്‍ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞ നടിയാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലാണ് ഗായത്രിയുടെ കരിയര്‍ മാറ്റി മറിക്കുന്നത്.  ഈ സീരിയലിനു ശേഷം കൂടുതലും സിനിമയില്‍ ആയിരുന്നു ഗായത്രി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.അരുണ്‍ എന്നാണ് ഗായത്രിയുടെ ഭര്‍ത്താവിന്റെ പേര്

ഭര്‍ത്താവ് അരുണാണ് തന്റെ കരിയറിന് വലിയ പിന്തുണ നല്‍കിയ വ്യക്തിയെന്ന് ഗായത്രി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ഗായത്രി അരുണ്‍ തുറന്ന് സംസാരിക്കുകയാണ്. 

പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണ് ഞങ്ങള്‍. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ. എന്റെ ഫ്രണ്ടിന്റെ ബ്രദര്‍ ആണ് അരുണ്‍. അരുണിന്റെ സിസ്റ്ററും ഞാനും ക്ലാസ്‌മേറ്റ്‌സ് ആണ്. എനിക്ക് സഹോദരന്‍മാര്‍ ഇല്ല. അമ്മയുടെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടി ഞാനാണ്. അച്ഛന്റെ കുടുംബത്തിലെ കസിന്‍സെല്ലാം പെണ്‍കുട്ടികളാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ സഹോദരന്‍മാര്‍ ഉണ്ട്. അവര്‍ ചേട്ടന്‍മാരുടെ കാര്യം പറയുമ്പോള്‍ എനിക്ക് മാത്രം ചേട്ടന്‍ ഇല്ലല്ലോ എന്ന് തോന്നും. അമ്മയോട് പറയുമ്പോള്‍ നിനക്ക് കല്യാണം കഴിഞ്ഞാല്‍ ചേട്ടനെ ലഭിക്കും എന്ന് പറയും.

ആ ചേട്ടനെയല്ല വേണ്ടതെന്ന് ഞാന്‍. അരുണിന്റെ സഹോദരിയുടെ പേര് അഞ്ജന എന്നാണ്. അഞ്ജന വന്ന് എനിക്ക് ചേട്ടന്‍ പിംപിള്‍ പൊട്ടിച്ച് തന്നു, ഡ്രോപ് ചെയ്തു, മൂവിക്ക് പോയി എന്നൊക്കെ എന്നോട് പറയും. ഓ നിന്റെ ഒരു ചേട്ടന്‍ എന്ന് ഞാന്‍ ചിന്തിക്കും. അഞ്ജനയുടെ ചേട്ടനെ കണ്ടിട്ടുണ്ട്, നല്ല രസമുണ്ട് കാണാന്‍ എന്നൊക്കെ സുഹൃത്തുക്കള്‍ പറയും. പറഞ്ഞ് കേട്ട് ഒരാളെ കാണാതെ ആരാധന തോന്നില്ലേ. അങ്ങനെ ആരാധനയുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ ഓരോ സുഹൃത്തുക്കളുടെയും വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ പ്രധാന ലക്ഷ്യം വീട്ടില്‍ പോയാല്‍ ഇയാളെ കാണാലോ എന്നാണ്.

അങ്ങനെ പോയി കണ്ടു. അന്നത്തെ പ്രായത്തിലെ ക്രഷ്. പ്രേമം എന്നൊന്നും വിളിക്കാനാകില്ല. എന്നോട് അരുണിനും ഇഷ്ടം ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ അതെന്നോട് പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു. ഇത്ര ചെറിയ പ്രായത്തില്‍ ഇതിനൊന്നും സമയമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അന്ന് ഞാന്‍ പ്ലസ് ടുവിനും അരുണ്‍ ഡി?ഗ്രിക്കും പഠിക്കുകയാണ്. പിന്നെ അരുണിന്റെ വീട്ടില്‍ നിന്നും ആലോചന വന്നു. പെണ്ണുകാണലും ജാതകവുമൊക്കെ നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു. ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ പിന്നെ എനിക്ക് 28 ലേ കല്യാണം നടക്കൂ എന്നാണ് ജാതകത്തില്‍. അന്ന് തനിക്ക് 28 ല്‍ എന്ന് പറഞ്ഞപ്പോള്‍ വളരെ വൈകിപ്പോകുമെന്ന് തോന്നിയിരുന്നെന്നും ഗായത്രി അരുണ്‍ പറയുന്നു.

പെര്‍ഫെക്ട് മാരീഡ് ലൈഫ് എന്നൊന്നില്ല. ആരും പെര്‍ഫെക്ട് അല്ല. നമ്മള്‍ മനുഷ്യരല്ലേ. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നീ ബന്ധങ്ങളിലൊന്നും പെര്‍ഫെക്ഷന്‍ ഇല്ല. മനുഷ്യരെന്ന നിലയില്‍ നമ്മളാരും പെര്‍ഫെക്ട് അല്ല. ആ ഇംപെര്‍ഫെക്ഷന്‍ എല്ലാ ബന്ധത്തിലും പ്രതിഫലിക്കും. വിവാഹ ജീവിതം പെര്‍ഫെക്ട് ആണെന്ന് പറഞ്ഞാല്‍ അത് നുണയാകും. കല്യാണം കഴിക്കുന്ന സുഹൃത്തുക്കളോടും ഫ്രണ്ട്‌സിനോടും ഞാന്‍ പറയാറ് ആദ്യത്തെ അഞ്ച് വര്‍ഷം വളരെ നിര്‍ണായകമാണ്. അതില്‍ ഏറ്റവും പ്രധാനം ആദ്യത്തെ രണ്ട് വര്‍ഷമാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് പോലെയായിരിക്കും.

15 വയസില്‍ തുടങ്ങിയ ഇഷ്ടമാണ് എനിക്ക്. കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ട് കഴിഞ്ഞാല്‍ പരമാവധി ഒരു വര്‍ഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടാകും. ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. പ്രണയിക്കുമ്പോള്‍ നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങളായിരിക്കില്ല  യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോള്‍. അത് വേറെ തന്നെ ജീവിതമാണ്. പ്രണയിച്ചാലും ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ പല കാര്യങ്ങളും വ്യത്യസ്തമാണെന്ന് ഞാന്‍ മനസിലാക്കി.

വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റ് എന്ന പ്രയോഗം എനിക്കിഷ്ടമല്ല. പരസ്പരം മനസിലാക്കി ജീവിക്കാന്‍ പറ്റണം. നമ്മള്‍ക്ക് ഒരു കംപാനിയന്‍ വേണം. ഒറ്റയ്ക്കുള്ള ആള്‍ക്കാരോട് എനിക്ക് സങ്കടം തോന്നും. തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ കാത്തിരിക്കാന്‍ ഒരാള്‍ വേണമെന്ന് തോന്നും. അത് നിയമപരമായി വിവാഹം ചെയ്ത ദമ്പതികളായിരിക്കണമെന്ന് ഞാന്‍ പറയില്ല. നമുക്ക് വേണ്ടിയൊരാള്‍. അതിന് സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ പറ്റില്ല.

കാരണം അവര്‍ക്ക് അവരുടെ ജീവിതമുണ്ട്. അതിനെ എന്ത് പേരിട്ടും വിളിക്കാം. ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ എനിക്ക് വേണ്ടിയാരാളുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നും. അങ്ങനെയാരാള്‍ വേണമെന്നാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ വിവാഹം കഴിഞ്ഞ് ആദ്യത്തെ അഞ്ച് വര്‍ഷത്തിന് ശേഷം പിന്നെ അയാളുമായി സെറ്റാകും. പിന്നെ ജീവിതകാലം മുഴുവന്‍ കൂടെ അവരുണ്ടാകും. ആദ്യത്തെ അഞ്ച് വര്‍ഷം അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാന്‍ എടുക്കുന്ന സമയമാണതെന്നും ഗായത്രി അരുണ്‍ പറയുന്നു.

gayathri arun reveal first crush

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES