യുവ നടന്‍ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന 'ഗോളം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍സിദ്ദിഖ്,അലന്‍സിയര്‍ ,ചിന്നു ചാന്ദിനി,അന്‍സില്‍ പള്ളുരുത്തി, കാര്‍ത്തിക് ശങ്കര്‍, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
പ്രവീണ്‍ വിശ്വനാഥ്, സംജാദ് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. 'ഇരട്ട'യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനവുംപശ്ചാത്തല സംഗീതവും എബി സാല്‍വിന്‍ തോമസ് നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-ഉദയ് രാമചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കലാ സംവിധാനം-
നിമേഷ് താനൂര്‍,
മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പില്‍ ,
കാസ്റ്റിംഗ് ഡയറക്ടര്‍- ആക്ടര്‍ ബിനോയ് നമ്പാല,സ്റ്റില്‍സ്-ജസ്റ്റിന്‍ വര്‍ഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.
വൈക്കം, എറണാകുളം ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന 'ഗോളം' ജനുവരി 26 ന് തിയറ്ററുകളിലെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.