പട്ടിയെ നോക്കാൻ ആളെ വേണം; ചോറും 15 കെ സാലറിയും തരാം; ഇമെയിൽ ഐഡി പങ്കുവച്ച് ഗോപി സുന്ദർ

Malayalilife
topbanner
 പട്ടിയെ നോക്കാൻ ആളെ വേണം; ചോറും 15 കെ സാലറിയും തരാം; ഇമെയിൽ ഐഡി പങ്കുവച്ച് ഗോപി സുന്ദർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. താരത്തിന്റെ മിക്ക ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. സോഷ്യൽ മീഡിയ അദ്ദേഹത്തെ കോപ്പി സുന്ദറെന്നും ​ കളിയാക്കി വിളിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ സംഗീതത്തേക്കാൾ വിഷയമായി മാറിയിരിക്കുന്നത് പട്ടിയാണ്. തന്റെ വീട്ടിലെ നായ്ക്കളുടെ കാര്യം ശ്രദ്ധിക്കാനും വൃത്തിയാക്കാനും ഒരാളെ അന്വേഷിച്ച് കൊണ്ട് ഇപ്പോൾ അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്.  സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തന്റെ പുതിയ ആവശ്യം അദ്ദേഹം  അറിയിച്ചത്.  ഇതിന് മുൻപ് ഇമെയിൽ ഐഡി വീട്ടുജോലിക്കാരെ തേടിയും ​ഗോപി സുന്ദർ നൽകിയിട്ടുണ്ട്. അത് ട്രോളന്മാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന  വിമർശനം എന്ന് പറയുന്നത് .കാശ് കേറി മൂടുമ്പോൾ ഓരോരോ ആഗ്രഹങ്ങളേ എന്നാണ്. 

 പട്ടിയെ നോക്കാൻ ആളെ ആവശ്യമുണ്ടെന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വീട്ടുജോലിക്കാരിക്ക് പിന്നാലെയാണ്. ഇപ്പോൾ പോസ്റ്റ് വൈറലായി കഴിഞ്ഞു.  ​ഗോപി സുന്ദർ പോസ്റ്റിലൂടെ ആവശ്യം ഉയർത്തുന്നത് നല്ല കാര്യക്ഷമതയുള്ള കഠിനാദ്ധ്വാനികളായ ആളുകളെയാണ് ക്ഷണിക്കുന്നത് എന്നും നായ്ക്കളെ വൃത്തിയാക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യണമെന്നുമാണ്. അടിയന്തരമായിട്ടുള്ള വിഷയമാണെന്നും നിയമനം ഉടനടി ആയിരിക്കുമെന്നും ​ഗോപി സുന്ദർ വ്യക്തമാക്കുന്നുണ്ട്. ബന്ധപ്പെടാൻ ഇ-മെയിൽ ഐ ഡിയും നൽകിയിട്ടുണ്ട് താരം.

അതേസമയം ഈ പോസ്റ്റിനെയും  ട്രോളി  ചിലർ രംഗത്ത് എത്തിയിരിക്കുകയാണ്. ട്രോളന്മാർക്ക് ആദ്യം തന്നെ മറുപടിയായി താരമെത്തി.  ഇത് തമാശയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനു താഴെ തമാശയുമായി എത്തിയവരോട് വ്യക്തമാക്കി. ‘ഞാൻ മതിയോ ചോറും 500 രൂപയും മതി. പണ്ടൊരു നാടൻ പട്ടിക്കു ചോറു കൊടുത്തിട്ടുണ്ട്’ എന്ന് ആയിരുന്നു ഒരാളുടെ കമന്റ്. എന്നാൽ,നിങ്ങളാരും ‘കോമഡി ആക്കരുത്, എന്റെ ആവശ്യം ആണെന്നും  ഇതിനും ഗോപി സുന്ദർ കൃത്യമായി   ​ഗോപി സുന്ദർ മറുപടി നൽകി.  സീരിയസ് ആണെങ്കിൽ പറഞ്ഞോളൂ. ചോറും 15 കെ സാലറിയും തരാമെന്നും താരം അതോടൊപ്പം സോഷ്യൽ മീഡിയയിൽ കമന്റ് ഇട്ടിരുന്നു.

gopi sundhar new post about dog caring job

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES