Latest News

ഇന്ന് ആണധികാരത്തിന്റെ സഞ്ചിക്കകത്തല്ല സിനിമ കിടക്കുന്നത്: രേവതി സമ്പത്ത്

Malayalilife
topbanner
 ഇന്ന് ആണധികാരത്തിന്റെ സഞ്ചിക്കകത്തല്ല സിനിമ കിടക്കുന്നത്: രേവതി സമ്പത്ത്

ന്റെതായ  നിലപാടുകള്‍ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ കൃത്യമായി അറിയിക്കാറുള്ള താരമാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയ വഴി അടുത്തിടെ തങ്ങളെ  അപമാനിച്ച വിജയ് നായരെന്ന വ്യക്തിയെ കയ്യേറ്റം ചെയ്ത ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവരെ പിന്തുണ നൽകി കൊണ്ട്  താരം എത്തിയിരുന്നു. എന്നാല്‍  ഇപ്പോൾ നിലപാടുകള്‍ വ്യക്തമാക്കുന്നതിനാല്‍ തനിക്കെതിരെയും സൈബര്‍ അറ്റാക്ക് അടക്കമുള്ളവ നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

കുറിപ്പ് വായിക്കാം….

ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു. സിനിമ മേഖലയില്‍ ശബ്ദം ഉയര്‍ത്തുന്നതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം 'അതെ' എന്ന് തന്നെയാണ്. കുറച്ചുകൂടി കൃത്യത വരുത്തി പറയുകയാണെങ്കില്‍ അവസരങ്ങളെ മനപ്പൂര്‍വം ഇല്ലാതാക്കാന്‍ പഠിച്ച പണി എല്ലാം അവര്‍ ചെയ്യും. അതവരുടെ അധഃപതിച്ച രീതിയാണ്. ഇത് നിലനില്‍ക്കുന്ന ഒരു സത്യമാണ്.

അതിലൊരു രീതി അഭ്യസ്‌തവിദ്യന്‍മാര്‍ ഭരിക്കുന്ന അധികാര ഇടമാണ് സിനിമ മേഖല എന്ന അവരുടെ തെറ്റായ ധാരണയാണ്. സിനിമ എന്ന തൊഴിലിടം സൂപ്പര്‍സ്റ്റാറുകള്‍ തുപ്പി നീട്ടുന്ന കയ്യിലുള്ള കൊളാമ്ബിയാണെന്ന അവരുടെ ധാരണയില്‍ ആണ് പിശക്.

ഇനി രണ്ടാമത്തെ രീതി നോക്കാം. സിനിമയെന്ന കലയില്‍ ദൃഢനിശ്ചയം എടുത്ത സ്ത്രീയ്ക്ക് സിനിമയില്‍ സ്വന്തം പോരാട്ടങ്ങളിലൂടെയും സ്ട്രാറ്റജികളിലൂടെയും അടയാളപ്പെടുത്താന്‍ കഴിയും. സ്വന്തമായി വഴികള്‍ കണ്ടെത്തി മുന്നോട്ട് പോകാനുള്ള വലിയൊരു സ്പെയ്സ് സിനിമയിലുണ്ട്.ആ സ്പേസ് നടക്കില്ലല്ലോ എന്ന ആഘോഷങ്ങളില്‍ ആണ് ഞാന്‍ നിസ്സംശയം പറയുന്നത്, സിനിമ അവരുടെ വീട്ടില്‍ നിന്ന് ഭാഗം വെച്ച സ്വത്തല്ല എന്നത്.

ആണധികാരത്തിന്റെ സഞ്ചിയില്‍ കിടക്കുന്ന വിഷക്കുരുകളില്‍ ഒന്നല്ല സിനിമ. അത് സ്വപ്നമേറുന്നവരുടെ മസ്തിഷ്കത്തിലുള്ള സര്‍ഗ്ഗാത്മകതയാണ്. അതിനെ എങ്ങനെയാണ് ചില ഭീരുകള്‍ക്ക് നശിപ്പിക്കാന്‍ ആകുക. നിങ്ങളുടെ ഈ വിലക്കുകള്‍ക്കും വേലികേറ്റലുകള്‍ക്കും ഇവിടെ പ്രസക്തിയില്ല. കാരണം, സിനിമ ആരുടെയും ഔദാര്യമല്ല. നല്ല സിനിമകള്‍ ഉണ്ടാക്കും, നല്ല കഥകള്‍ പറയുകയും ചെയ്യും,വേലികള്‍ നിങ്ങള്‍ നിങ്ങളുടെ ജീര്‍ണിച്ച അധികാരസ്വരത്തിന് ചുറ്റും കെട്ടുന്നതാണ് നല്ലത്.

അതിനാല്‍, രേവതി ഫീല്‍ഡ് ഔട്ട്‌ (ഫീല്‍ഡുകള്‍ ഒരുത്തന്റെയും പോക്കറ്റില്‍ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇവിടെ ഏല്‍ക്കില്ല. കാരണം സിനിമ എന്ന കലാരൂപത്തിനെയാണ് ഞാന്‍ സ്നേഹിക്കുന്നത് അല്ലാതെ ആ കലാരൂപത്തിന്റെ മറവില്‍ നിന്നുകൊണ്ട് ചൂഷണം ചെയ്ത് മാന്യതാപ്പട്ടമിടുന്ന പ്രക്രിയയെ അല്ല.

അതിനാല്‍ എപ്പോള്‍ സംവിധാനം ചെയ്യണം എന്നതും എന്റെ തീരുമാനം ആണ്. സിനിമ എന്ന ഇടം സ്വപ്നം കാണുന്നവര്‍ക്ക് എല്ലാം തുല്യമായി ഉള്ളതാണ്. എന്റെ രാഷ്ട്രീയം ഞാന്‍ എടുക്കാന്‍ പോകുന്ന സിനിമകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും.

ഞാന്‍ എനിക്ക് നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ട്. വീണാല്‍ അതിനു മേലെ ആകും ഞാന്‍ വീഴുക.അതില്‍ നിന്നും ഉയര്‍ന്നു വരുക എന്നത് അതിലേറെ എളുപ്പവുമാണ്. അതുകൊണ്ട് എന്നെ കുറിച്ച്‌ വല്ലാതെ നിങ്ങള്‍ സൈബര്‍ തല്ലുകൊള്ളികള്‍ ആലോചിച്ച്‌ ദുഖിക്കേണ്ട കാര്യമേയില്ല.
 

Revathy sampath words about cinema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES