'രാജ്യത്തിന്റെ പരമോന്നത ബഹുമതി എന്റെ വീട്ടിലേക്ക് വന്നതുപോലെ, നിറഞ്ഞ മനുഷ്യത്വമാണ് ലാലേട്ടന്‍'; അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ കണ്ടിട്ടില്ല; ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോള്‍ ഇതിലും വലിയ സ്‌നേഹം മറ്റെന്ത്; മേഹന്‍ലാലിനും സുചിത്രക്കും ഒപ്പമുള്ള ചിത്രം പങ്ക് വച്ച് ഹരിഷ് പേരടിയുടെ കുറിപ്പ്

Malayalilife
 'രാജ്യത്തിന്റെ പരമോന്നത ബഹുമതി എന്റെ വീട്ടിലേക്ക് വന്നതുപോലെ, നിറഞ്ഞ മനുഷ്യത്വമാണ് ലാലേട്ടന്‍'; അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ കണ്ടിട്ടില്ല; ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോള്‍ ഇതിലും വലിയ സ്‌നേഹം മറ്റെന്ത്; മേഹന്‍ലാലിനും സുചിത്രക്കും ഒപ്പമുള്ള ചിത്രം പങ്ക് വച്ച് ഹരിഷ് പേരടിയുടെ കുറിപ്പ്

ന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് സഹനടന്‍ ഹരീഷ് പേരടി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഹൃദ്യമായ കുറിപ്പിലൂടെയാണ് അദ്ദേഹം മോഹന്‍ലാലിനോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

'അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവരെന്ന് കരുതുന്ന പലരും എന്നോട് അകലം പാലിക്കാറുണ്ട്. എന്നാല്‍, എന്റെ അഭിപ്രായങ്ങളെ തുറന്നുപറഞ്ഞിട്ടും എന്നെ ഇത്രയധികം ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ എന്റെ 56 വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല,' ഹരീഷ് പേരടി കുറിച്ചു. മോഹന്‍ലാലിന്റെ വ്യക്തിത്വത്തെയും സിനിമയിലെ സംഭാവനകളെയും അദ്ദേഹം എടുത്തുപറഞ്ഞു. 

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം: 'അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടായിരിക്കാം വേണ്ടപ്പെട്ടവര്‍ എന്ന് കരുതുന്ന പലരും എന്നോട് ഒരു അകലം പാലിക്കാറുണ്ട്...പക്ഷെ അഭിപ്രായങ്ങള്‍ വെട്ടിതുറന്ന് പറഞ്ഞിട്ടും എന്നെ ഇങ്ങിനെ ചേര്‍ത്തു നിര്‍ത്തിയ ഒരു മനുഷ്യനെ ഞാന്‍ എന്റെ 56 കൊല്ലത്തെ ജീവിതത്തില്‍ കണ്ടിട്ടേയില്ല ...ഇതില്‍ സുചിചേച്ചിയോടൊപ്പമുള്ള ആ ഫോട്ടോതന്നെയാണ് അതിലെ ഏറ്റവും വലിയ ഉദാഹരണവും സ്‌നേഹവും..ചെന്നൈയിലെ മലൈകോട്ടെ വാലിഭന്റെ ഒരു രാത്രിയില്‍ ഞാന്‍ ലാലേട്ടനോടൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ദൂരെ മറ്റാരോടോ സംസാരിച്ചു നില്‍ക്കുകയായിരുന്ന സുചിചേച്ചിയേ മൂപ്പര് വിളിച്ച് വരുത്തിയതാണ് ഈ ഫ്രെയിമിലേക്ക് ...നമുക്ക് ഹരീഷിനോടൊപ്പം ഒരു ഫോട്ടോയെടുക്കാം എന്നും പറഞ്ഞ്...ഏട്ടനെ ആഗ്രഹിച്ചവന് എടുത്തിയമ്മയെ കൂടി കിട്ടുമ്പോള്‍ ഇതിലും വലിയ സ്‌നേഹം മറ്റെന്താണ്..അതുകൊണ്ട് തന്നെ ലാലേട്ടന് ലഭിച്ച ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്ന ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതി എനിക്ക് എന്റെ വീട്ടിലേക്ക് വന്നതുപോലെയാണ്..അയാള്‍ എത്രത്തോളം നടരാജനാണോ അത്രത്തോളം നിറഞ്ഞ മനുഷ്യത്വമാണ്...ഇത് എന്റെ സത്യസന്ധമായ അനുഭവമാണ്..നിറഞ്ഞ സ്‌നേഹം ലാലേട്ടാ...' 

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായിട്ടാണ് മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചത്. 2025 സെപ്തംബര്‍ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുരസ്‌കാരം ആദ്യമായി മലയാളത്തില്‍ നേടിയത്. 2019ല്‍ രജനികാന്തിനും പുരസ്‌കാരം ലഭിച്ചിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമായാത്രയാണ് മോഹന്‍ലാലിന്റേതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

 

hareesh peradi about mohanlal award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES