Latest News

ഇനിയുളള സിനിമയും ലോകവും നിലപാട് പറയുന്നവരുടേത്; റോഷന്‍ മാത്യൂവിന് പിന്തുണയുമായി ഹരീഷ് പേരടി

Malayalilife
ഇനിയുളള സിനിമയും ലോകവും നിലപാട് പറയുന്നവരുടേത്; റോഷന്‍ മാത്യൂവിന് പിന്തുണയുമായി ഹരീഷ് പേരടി

നിത മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പല ഭാഗങ്ങളെയും നടന്‍ റോഷന്‍ മാത്യുവും നടി ദര്‍ശന രാജേന്ദ്രനും കഴിഞ്ഞ ദിവസം നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങളാണ് മാസികയില്‍ അച്ചടിച്ച് വന്നതെന്നാണ് സോഷ്യല്‍ മീഡിയിയിലൂടെ റോഷന്‍ വ്യക്തമാക്കിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. 

ഇപ്പോഴിതാ നടന്‍ റോഷന്‍ മാത്യുവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. റോഷന്‍ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കിയെന്നും ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണെന്നും അല്ലാതെ പേടി തൂറികളുടെതല്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

റോഷന്‍ സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി.ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ്.പേടി തൂറികളുടെതല്ല.നാടകം നാടിന്റെ അകമാണ്.നാടകം പഠിച്ചവന്‍, കളിച്ചവന്‍ അങ്ങിനയെ പറയു.അഭിനന്ദനങ്ങള്‍. ഒറ്റയാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാര്‍ത്ഥ രാജക്കന്‍മാര്‍ പ്രേക്ഷകരാണ്.

Read more topics: # hareesh peradi facebook post
hareesh peradi facebook post supporting roshan mathew

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES