മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായനുമാണ് ലോഹിതദാസ്. മലയാള സിനിമ കണ്ട പ്രതിഭാശാലിയായ ആ എഴുത്തുക്കാരന്റെ ഒരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചുവടുപിടിച്ച് മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസും സിനിമയില്‍ എത്തിക്കഴിഞ്ഞു. ധീരന്‍ എന്ന സിനിമയുടെ സിനിമാട്ടോഗ്രാഫറാണ് ഹരി.
പിതാവിന്റെ മരണശേഷം സിനിമയില്‍ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെ കുറിച്ച് ഹരികൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങള്‍ ചെയ്ത സഹായത്തെപ്പറ്റിയാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തനിക്ക് സിനിമാട്ടോഗ്രഫി പഠിക്കാന്‍ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നല്‍കിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലുളളതെന്നും ഹരി പറഞ്ഞു.
സിനിമാട്ടോഗ്രഫി പഠിക്കുന്ന സമയത്ത് അതിന്റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്റെ കയ്യില്‍ ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസുകളും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല', ഹരി പറയുന്നു.
കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്', ഹരി പറഞ്ഞു.
കുറച്ച് കാശ് തന്നിട്ട് പോയാല്‍ അത് അവിടെ കഴിയും. അവര്‍ എനിക്ക് തന്നത് ഒരു ജീവിത മാര്‍ഗം കൂടിയായിരുന്നു. അച്ഛനോടുള്ള അടുത്ത ബന്ധം കൊണ്ടായിരിക്കാം അവര്‍ക്ക് അറിയാം അധികം സഹായിച്ചാല്‍ ലോഹിക്ക് ഇഷ്ടപ്പെടില്ലെന്ന്. അവര്‍ മറ്റ് പലയിടത്തും എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. ഞങ്ങളെ കുറിച്ചുള്ള എല്ലാ വിവരവും അവര്‍ അറിയുന്നുണ്ടായിരുന്നു. അമരാവതി എന്ന വീട് അച്ഛന് ഭയങ്കര ഇഷ്ടമാണ്. പക്ഷേ അത് വാങ്ങിയത് ഭൂതക്കണ്ണാടി എന്ന ചിത്രത്തിന് ശേഷമായിരുന്നു. അവിടെ ഇരുന്ന് ചിന്തിക്കുക മാത്രമേ ചെയ്യാറുള്ളു. അമരാവതിയില്‍ ഇരുന്ന് എഴുതാറില്ല. സാധാരണക്കാരുമായി ഇടപഴകാനും ചിന്തിക്കാനും ഒക്കെയുള്ള ഇടമായിരുന്നു. ആളുകളെ കാണുക അറിയുക എന്നൊക്കെയായിരുന്നു അതിന്റെ ഉദ്ദേശ്യം.
എഴുതി വയ്ക്കുന്ന ശീലം അച്ഛന് ഉണ്ടായിരുന്നില്ല. അമ്മയുടെ കൈയിലാണ് ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ കഥ ഉള്ളത്. 20 സീനൊക്കെ എഴുതി കഴിഞ്ഞിരുന്നു. അമ്മ അതിന് അനുകൂലിക്കാത്ത കാര്യമായിരുന്നു. അച്ഛന് തന്നെ വളരെ ടഫ് ആയിട്ടുള്ളൊരു സബ്ജക്റ്റ് ആയിരുന്നു അത്. അതിനാലാണ് അമ്മ അത് പിന്നാലെ വേണ്ടെന്ന് പറഞ്ഞത്.