Latest News

കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയെന്ന് ആരോപണം;  'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് അറിയിച്ച് നിര്‍മാതാക്കള്‍

Malayalilife
 കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയെന്ന് ആരോപണം;  'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് അറിയിച്ച് നിര്‍മാതാക്കള്‍

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യിലെ സംഭാഷണത്തില്‍ മാറ്റം വരുത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സംഭാഷണങ്ങള്‍ കന്നഡ വികാരത്തെ വ്രണപ്പെടുത്തണമെന്നുദ്ദേശിച്ചിട്ടുള്ളതല്ലെന്ന് വേഫെറര്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

'ഞങ്ങളുടെ ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ അവിചാരിതമായി വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റെല്ലാത്തിനുമുപരി, മനുഷ്യര്‍ക്കാണ് വേഫെറര്‍ ഫിലിംസ് സ്ഥാനം നല്‍കുന്നത്. ഞങ്ങള്‍ക്കുണ്ടായ വീഴ്ചയില്‍ അഗാധമായി ഖേദിക്കുന്നു. ഇതിലൂടെ ഞങ്ങള്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു'- വേഫെറര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

ബെംഗളൂരുവിനെ പാര്‍ട്ടിയുടേയും മയക്കുമരുന്നിന്റേയും ഹബ്ബായി ചിത്രീകരിക്കുന്നു എന്ന ആരോപണവുമായി കന്നഡ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ രംഗത്തെത്തിയിരുന്നു. ബെംഗളൂരുവിലെ പെണ്‍കുട്ടികളെ അപമാനിക്കുന്നുവെന്നും ചിലര്‍ചൂണ്ടിക്കാട്ടി. പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു.                                                                                                                                 
കല്യാണി നായികയായി എത്തിയ ചിത്രം മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഒപ്പം വന്ന പുത്തന്‍ റിലീസുകളെ എല്ലാം ലോക കടത്തിവെട്ടി കഴിഞ്ഞു. ബുക്കിം?ഗ് കണക്കുകള്‍ തന്നെ അതിന് വലിയ തെളിവാണ്.

hurting kannada sentiments loka

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES