Latest News

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി

Malayalilife
ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. മന്ത്രി എ.കെ ബാലനില്‍ നിന്നും നടി അഹാന കൃഷ്ണകുമാര്‍ ആദ്യ പാസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ചയാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമാകുക.

മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫിസിന്റേയും ഡെലിഗേറ്റ് പാസ് വിതരണത്തിന്റേയും ഉദ്ഘാടനമാണ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചത്..നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

12000ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവര്‍ത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ തിയേറ്ററുകളിലായി 8998 സീറ്റുകളാണ് മേളയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള ഓപ്പണ്‍ തിയേറ്റര്‍ ആയ നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശനവേദി. മിഡ്നെറ്റ് സ്‌ക്രീനിങ് ചിത്രമായ ഡോര്‍ലോക്ക് ഉള്‍പ്പടെ പ്രധാന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.


 

Read more topics: # iffk deligate pass ,# today
iffk deligate pass today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES