മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിക്കായി സംഗീത സംവിധായകന്‍ ഇളയരാജ സമര്‍പ്പിച്ചത്  വജ്ര കിരീടങ്ങളും സ്വര്‍ണവാളും; എട്ടു കോടിയോളം രൂപ മൂല്യമുള്ള  വജ്രങ്ങള്‍ സമര്‍പ്പിച്ചത് മകന്‍ കാര്‍ത്തിക് രാജക്കൊപ്പമെത്തി

Malayalilife
 മൂകാംബിക ക്ഷേത്രത്തിലെത്തി ദേവിക്കായി സംഗീത സംവിധായകന്‍ ഇളയരാജ സമര്‍പ്പിച്ചത്  വജ്ര കിരീടങ്ങളും സ്വര്‍ണവാളും; എട്ടു കോടിയോളം രൂപ മൂല്യമുള്ള  വജ്രങ്ങള്‍ സമര്‍പ്പിച്ചത് മകന്‍ കാര്‍ത്തിക് രാജക്കൊപ്പമെത്തി

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളും സമര്‍പ്പിച്ചു. മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്. ഇന്നലെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തി കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ചത്.

മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെ.എന്‍. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. രണ്ട് വജ്ര കിരീടങ്ങള്‍, ഒരു വജ്രമാല, ഒരു സ്വര്‍ണ വാള്‍ എന്നിവയാണ് ഇളയരാജ മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്.

മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Read more topics: # ഇളയ രാജ
ilaiyaraaja IN mookambika temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES