Latest News

ഇന്ത്യന്‍ 2വില്‍ ഡി എയ്ജിങ് ടെക്നിക്കുമായി ശങ്കര്‍; കമല്‍ഹാസനെ 30 കാരനാക്കും; ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്

Malayalilife
topbanner
 ഇന്ത്യന്‍ 2വില്‍ ഡി എയ്ജിങ് ടെക്നിക്കുമായി ശങ്കര്‍; കമല്‍ഹാസനെ 30 കാരനാക്കും; ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. ചിത്രത്തേക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ പുറത്തുവരുന്നത് ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ്. ഇന്ത്യന്‍ 2ല്‍ ഡി ഏയ്ജിങ് പരീക്ഷിക്കാന്‍ ശങ്കര്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്. കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ്. ശങ്കര്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. വിഎഫ്എക്സ് സ്റ്റുഡിയോയ്ക്കുള്ളില്‍ ഇരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

ലോല വിഎഫ്എക്സിന്റെ ന്യൂനത സാങ്കേതിക വിദ്യ പരീക്ഷിക്കുന്നു. എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. ഡീ എജിങ്ങിന് അറിയപ്പെടുന്നതാണ് ലോല വിഎഫ്എക്സ്. ക്യാപ്റ്റന്‍ മാര്‍വല്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ സിനിമകള്‍ക്കു വേണ്ടി ഇവര്‍ ഡീ എജിങ് നടപ്പാക്കിയിട്ടുണ്ട്.

അതേസമയം, 2017ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കമല്‍ ഹാസന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ഇന്ത്യന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2

Read more topics: # ഇന്ത്യന്‍ 2
indian 2 movie deaging

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES