Latest News

ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ലെമണ്‍ മര്‍ഡര്‍ കേസ് പൂര്‍ത്തിയായി

Malayalilife
 ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ലെമണ്‍ മര്‍ഡര്‍ കേസ് പൂര്‍ത്തിയായി

പൂര്‍ണ്ണമായും ഒരു ഇന്‍വസ്റ്റിഗേറ്റീവ് മര്‍ഡര്‍ കേസിന്റെ ചലച്ചിതാ വിഷ്‌ക്കാരണമാണ് ലെമണ്‍ മര്‍ഡര്‍ കേസ് . (L.M. കേസ്)ഏറെ ശ്രദ്ധേയമായ ഗുമസ്ഥന്‍ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.താരതമ്യേന പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍
വിവിധ കലാരംഗങ്ങളില്‍ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ജെ.പി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി. ജെ. പാലയൂരും, അനില്‍ പല്ലശ്ശനയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സമര്‍ത്ഥനായ സി.ഐ. ലിയോണ്‍ ഏറ്റെടുത്ത ഒരു കേസ്സില്‍ ഫൊറന്‍സിക് വിഭാഗത്തില്‍ ചില കൃതിമങ്ങള്‍ നടന്നുവെന്ന് വ്യക്തമായതോടെ തന്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയല്‍ കടത്തിത്തരണമെന്നു പറയുന്നു.

അദ്ദേഹത്തെത്തേടിയുള്ള ലിയോണിന്റെ യാത്രക്കിടയില്‍ അവിചാരിതമായി ഒരു ഫോറസ്റ്റില്‍ അകപ്പെടുന്നു.അവിടെ ചില ദുരൂഹതകള്‍ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. 'ഈ നാരങ്ങ മറ്റൊരു വലിയ കേസിന്റെ തുമ്പായി മാറുകയായിരുന്നു ...
ലോകത്ത് ആരും അറിയാതെ പോകുമായിരുന്ന ഒരു അവിശ്വസനീയമായ വേദനിപ്പിക്കുന്ന കഥയിലേക്കാണ്.

.എന്താണ് ഈ കേസ് ?ആകേസിന്റെ ചുരുളുകള്‍ നിവര്‍ത്തുമ്പോള്‍ തെളിയുന്ന സത്യങ്ങളെന്ത്?നാരങ്ങയുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ലെമണ്‍ മര്‍ഡര്‍ കേസ് എന്ന ടൈറ്റിലിനെ അന്വര്‍ത്ഥമാക്കുന്നു.പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകന്‍ റിയാസ് കിസ് മിത്ത്  ഈ ചിത്രത്തിനു വേണ്ടിസ്വീകരിച്ചിരിക്കുന്നത്.

പുതുമുഖം ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലിയോണയെ അവതരിപ്പിക്കുന്നത്.ജിഷ രജിത്താണ് നായിക.അപര്‍ണ്ണ, കെ. ബാബു എം.എല്‍.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം - മനോജ്. എം.ജെ.
എഡിറ്റിംഗ് -ജിസണ്‍ ഏ.സി.എ.
സംഗീതം -സജിത് ശങ്കര്‍.
പശ്ചാത്തല സംഗീതം - രഞ്ജിത്ത് ഉണ്ണി.
കൊല്ലങ്കോട്, ചിറ്റൂര്‍,നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ജനുവരി മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

investigative crime thriller lemon murder case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES