Latest News

സുകേഷിന്റെ തട്ടിപ്പില്‍ പെട്ട് ജാക്വിലിന്‍ 'ലോക്ക്'; 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വഴിത്തിരിവ്; രക്ഷപെടാന്‍ മാപ്പുസാക്ഷിയാകാന്‍ അപേക്ഷയുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; കുരുക്ക് മുറുകിയപ്പോള്‍ മലക്കംമറിഞ്ഞ് നടി; ബോളിവുഡ് സുന്ദരിക്ക് വിനയായത് സുകേഷിന്റെ പണക്കൊഴുപ്പില്‍ വീണ് 7 കോടിയുടെ സമ്മാനങ്ങള്‍ കൈപ്പറ്റിയത് 

Malayalilife
 സുകേഷിന്റെ തട്ടിപ്പില്‍ പെട്ട് ജാക്വിലിന്‍ 'ലോക്ക്'; 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വഴിത്തിരിവ്; രക്ഷപെടാന്‍ മാപ്പുസാക്ഷിയാകാന്‍ അപേക്ഷയുമായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്; കുരുക്ക് മുറുകിയപ്പോള്‍ മലക്കംമറിഞ്ഞ് നടി; ബോളിവുഡ് സുന്ദരിക്ക് വിനയായത് സുകേഷിന്റെ പണക്കൊഴുപ്പില്‍ വീണ് 7 കോടിയുടെ സമ്മാനങ്ങള്‍ കൈപ്പറ്റിയത് 

കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അകപ്പെട്ട ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഒടുവില്‍ ഗതികെട്ട് മാപ്പുസാക്ഷിയാകാന്‍ ഒരുങ്ങുന്നു. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ജാക്വിലിന്‍ ഡല്‍ഹി കോടതിയെ സമീപിച്ചു. എന്നാല്‍, നടപടിക്രമങ്ങള്‍ അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയാണ് (ഇഡി) ആദ്യം സമീപിക്കേണ്ടതെന്ന് കോടതി നടിയെ ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് നടിയുടെ ഈ കടുംകൈ. 

താന്‍ നടിയുടെ കാമുകനാണെന്ന് ജയിലില്‍ കിടന്ന് സുകേഷ് ആവര്‍ത്തിച്ച് വിളിച്ചുപറയുമ്പോഴും, താന്‍ ചതിക്കപ്പെടുകയായിരുന്നു എന്നാണ് ജാക്വിലിന്റെ ഇപ്പോഴത്തെ ലൈന്‍. സുകേഷ് അയച്ച ആഡംബര സമ്മാനങ്ങള്‍ കൈപ്പറ്റിയത് തട്ടിപ്പുകാരനാണെന്ന് അറിയാതെയാണെന്ന് നടി വാദിക്കുന്നു. ഒരു വലിയ വ്യവസായി ആണെന്ന് പറഞ്ഞ് സുകേഷ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. 

ഇഡി വിടുമോ? 2022-ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വിലിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. 7 കോടിയുടെ സമ്മാനങ്ങള്‍ നടി കൈപ്പറ്റിയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും വാഹനങ്ങളും ഉള്‍പ്പെടെയാണ് ഏഴ് കോടിയിലേറെ രൂപയുടെ ഉപഹാരങ്ങള്‍ സുകേഷില്‍ നിന്ന് കൈപ്പറ്റിയത്. 

സുകേഷ് അറസ്റ്റിലായ വിവരം അറിഞ്ഞ ഉടന്‍ ജാക്വിലിന്‍ തന്റെ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. സുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് നടിയ്ക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ വാദം. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറുടെ കുടുംബത്തില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷ് അകത്തായത്. 

ഈ തട്ടിപ്പില്‍ സുകേഷിന്റെ ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളും കൂട്ടുപ്രതിയാണ്. അക്ഷയ് കുമാര്‍ ചിത്രം 'ഭൂത് ബംഗ്ല' തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മുന്നേറുന്നതിനിടയിലാണ് താരത്തിന് കോടതി കയറേണ്ടി വരുന്നത്. തന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം ഡല്‍ഹി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ഇഡിക്ക് അപേക്ഷ നല്‍കാനാണ് കോടതി നിര്‍ദ്ദേശം. ഇഡി നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇതില്‍ അന്തിമ തീരുമാനമെടുക്കും. മാപ്പുസാക്ഷിയായി സുകേഷിനെതിരെ മൊഴി നല്‍കി രക്ഷപെടാന്‍ ജാക്വിലിന് കഴിയുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

jacqueline fernandez seeks approver

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES