Latest News

'100 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന മറ്റു ഭാഷകളിലെ സിനിമകളെക്കാള്‍ മികച്ചത്'; 30 കോടി ബജറ്റില്‍ ഒരുക്കിയത് മികച്ച ദൃശ്യാനുഭവം; 'ലോക'യുടെ സാങ്കേതിക മികവിനെ പ്രശംസിച്ച് ജയറാം 

Malayalilife
 '100 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന മറ്റു ഭാഷകളിലെ സിനിമകളെക്കാള്‍ മികച്ചത്'; 30 കോടി ബജറ്റില്‍ ഒരുക്കിയത് മികച്ച ദൃശ്യാനുഭവം; 'ലോക'യുടെ സാങ്കേതിക മികവിനെ പ്രശംസിച്ച് ജയറാം 

ലോക ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ട്സിനെ പ്രശംസിച്ച് നടന്‍ ജയറാം. 100 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന മറ്റു ഭാഷകളിലെ സിനിമകളെക്കാള്‍ മികച്ച ദൃശ്യാനുഭവം 'ലോക' നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 30 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണിതെങ്കിലും, 100 കോടിയുടെ എഫക്ട്സ് നല്‍കാന്‍ സാധിച്ചുവെന്ന് ജയറാം അവകാശപ്പെട്ടു. മിറൈ എന്ന തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 'ലോക' മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ 'ലോക', മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ സിനിമയാണ്. കേരളത്തിനു പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടുന്നു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു. 

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക' അഞ്ച് ഭാഗങ്ങളുള്ള ഒരു സീരീസിലെ ആദ്യ ചിത്രമാണ്. ആദ്യ ഭാഗത്തില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. നസ്ലന്‍, ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസായിരിക്കും പ്രധാന കഥാപാത്രമെന്ന് സൂചനകളുണ്ട്. 'ലോക'യുടെ സാങ്കേതിക മികവ് മറ്റു ഭാഷകളിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് മാതൃകയാവുമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. 

jayaram about lokah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES