മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ആട് 3. ഷാജി പാപ്പനെ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. ആടിന്റെ മൂന്നാം ഭാഗം ഉണ്ടെന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവരും വലിയ ആകംക്ഷയിലായിരുന്നു. എന്നാല്‍ കത്തനാര്‍ എന്ന ചിത്രത്തിന്റെ ഭാഗമായതിനാല്‍ ആടിന്റെ ഷൂട്ടിങ് നീണ്ട് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആട് 3 യിക്ക് വേണ്ടി വീണ്ടും ഷാജി പാപ്പന്റെ ലുക്കിലേക്ക് കടന്നിരിക്കുകയാണ് ജയസൂര്യ. അദ്ദേഹത്തിന്റെ താടിയും മുടിയും എടുക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
'കത്തനാര്‍' സിനിമയ്ക്കായി നീണ്ട വര്‍ഷങ്ങളോളം താടി വളര്‍ത്തിയിരുന്ന നടന്‍, മൂന്ന് വര്‍ഷത്തിന് ശേഷമാണ് അത് വെട്ടിയത്. പാപ്പനായി മാറുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ജയസൂര്യ, ''എട്ടുവര്‍ഷത്തിന് ശേഷം പാപ്പന്‍ മടങ്ങിവരുന്നു'' എന്ന കുറിപ്പോടെയായിരുന്നു വീഡിയോയുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വീഡിയോയില്‍ പാപ്പന്റെ പുതിയ രൂപം അവതരിപ്പിച്ചതിന് ശേഷം ജയസൂര്യ, സഹനിര്‍മാതാവായ വിജയ് ബാബുവിനെയും സംവിധായകനായ മിഥുന്‍ മാനുവലിനെയും വിഡിയോ കോള്‍ ചെയ്യുന്നതും ദൃശ്യങ്ങളായി എത്തുന്നു. 'ആട്' സീരീസിലെ മുന്‍ ചിത്രങ്ങളായ 'ആട് ഒരു ഭീകര ജീവിയാണ്' , 'ആട് 2' എന്നിവയ്ക്ക് ശേഷം, ഈ തവണ സംവിധായകന്‍ ഫാന്റസിയും ആക്ഷനും നിറഞ്ഞ എപ്പിക് ലോകം ഒരുക്കുകയാണ്.
ജയസൂര്യയോടൊപ്പം വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ അടങ്ങിയ താരനിരയും ചിത്രത്തില്‍ പങ്കുചേരുന്നു. ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയുമാണ് ചിത്രം സംയുക്തമായി നിര്‍മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ നിര്‍മിതിയായ ഈ ചിത്രത്തെ 2026 മാര്‍ച്ച് 19-ന് ഈദ് റിലീസായി ലോകമെമ്പാടും പ്രദര്‍ശിപ്പിക്കും. പുതിയ പോസ്റ്ററും റിലീസ് തീയതിയും പുറത്ത് വന്നതോടെ, *'ആട് 3'*യുടെ പ്രതീക്ഷകള്‍ ആരാധകരില്‍ കുതിച്ചുയരുകയാണ് ഷാജി പാപ്പന്റെ ഈ മടങ്ങിവരവ് മലയാള സിനിമയില്‍ മറ്റൊരു ചരിത്ര നിമിഷമാകുമെന്നുറപ്പ്.
Pappan Returns After 8 Years ????#Aadu3!! pic.twitter.com/idai3vQafy
— Mollywood BoxOffice (@MollywoodBo1) October 12, 2025