മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും വേഷങ്ങളും ഒരു മടിയും കൂടാതെ അവതരിപ്പിക്കുന്ന നടനാണ് ജയസൂര്യ . താരം വെളളിത്തിരയിലേക്ക് എത്തിയത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് . തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകലക്ഷങ്ങളുടെ മനസില്‍ ജയസൂര്യ എന്ന നടന്‍ ചേക്കേറുകയും ചെയ്തിരുന്നു . ഒരിക്കല്‍ താരം വേറിട്ട കഥാപാത്രങ്ങളോടുള്ള തന്റെ താല്‍പര്യം വ്യക്തമാക്കിയിരുന്നു .
വ്യത്യസ്തമായ ഏത് വേഷം ആണ് ഇനി അവതരിപ്പിക്കാന്‍ ആഗ്രഹം എന്ന് ചോദ്യമുയര്‍ന്നപ്പോള്‍ താരത്തില്‍ നിന്ന് ഉണ്ടായത് വ്യത്യസ്തമായ ഒരു മറുപടിയായിരുന്നു. ജീസസ് ക്രൈസ്റ്റ് ആയി അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം എന്നായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത് . പ്രേതം 2 ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയേട്ടനും ജോസഫ് അന്നംക്കുട്ടി ജോസും ഒരുമിച്ച് നടത്തിയ അഭിമുഖത്തില്‍ ഇനി ഏതുതരത്തിലുള്ള വേഷം ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ജോസഫ് അന്നംകുട്ടി ജയസൂര്യയയോട് ചോദിച്ചപ്പോള്‍ 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് 'പോലെ ഒരു സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം എന്നായിരുന്നു താരം മറുപടി പറഞ്ഞിരുന്നത് .
യേശുക്രിസ്തു ആയിട്ട് അഭിനയിച്ചാല്‍ മതിയെന്നും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ആരാധകനായ വിഷ്ണു ഇത് കേട്ടപ്പോള്‍ ചെയ്ത ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ ജയസൂര്യ തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു . എന്നാല്‍ താരം ക്യാരക്ടര്‍ ലുക്ക് ചെയ്തെടുത്ത വിഷ്ണുവിന് നന്ദി അറിയിക്കുകയും ചെയ്തു .