സൗബിന്‍ ഷാഹിര്‍ നായക വേഷത്തിലെത്തി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജിന്ന്'. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രൊമോഷന്‍ മെറ്റീരിയലുകളായിരുന്നു ചിത്രത്തിന്റേതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഇപ്പോഴിതാ ജിന്നിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍
. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസ്സിന്റെ സഞ്ടാരമാണ് ചിത്രത്തിലുടനീളം കാണിക്കുന്നത്. ഡിസംബര്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ചില അപ്രതീക്ഷിത സാഹചര്യങ്ങളും സാങ്കേതിക തകര്‍ച്ചകളും കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ സൗബിന്റെ നായിക. സമീര്‍ താഹിറിന്റെ കലിയുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ നിര്‍വബിക്കുുന്നത്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ് ആണ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ് ആണ് നിര്‍വഹിക്കുന്നത്.
അതേസമയം, 'ചതുരം' എന്ന ചിത്രമാണ് സിദ്ധാര്‍ഥ് ഭരതന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്ന ചിത്രമാണ്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാല്‍ സൗബിന്‍ ഷാഹിര്‍ ചിത്രം 'ജിന്നി'ന്റെ റിലീസ് മുമ്പ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സ്ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിലായിരുന്നു ഇത്തരമൊരു നടപടി. 'കൈതി' സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ഹര്‍ജി നല്‍കിയിരുന്നത്. കൈതിയുടെ വിതരണക്കാരായ സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ലാഭവിഹിതം നല്‍കിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹര്‍ജി. കൈതിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസായിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ലാഭ വിഹിതം നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചതെന്ന് ഡ്രീം വാരിയര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായിരുന്നു.