Latest News

ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്തെ പ്രണയം;രണ്ട് മാസത്തിന് ശേഷം ആദ്യ കൂടിക്കാഴ്ച; സംഭവബഹുലമായ 21ാം വയസിലെ ഒളിച്ചോട്ടം;ചന്തുവിനൊപ്പമുള്ള ജീവിതം ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ പോകുന്നു; പ്രണയ വിവാഹത്തെപ്പറ്റി ജോമോളുടെ വാക്കുകള്‍ 

Malayalilife
 ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്തെ പ്രണയം;രണ്ട് മാസത്തിന് ശേഷം ആദ്യ കൂടിക്കാഴ്ച; സംഭവബഹുലമായ 21ാം വയസിലെ ഒളിച്ചോട്ടം;ചന്തുവിനൊപ്പമുള്ള ജീവിതം ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ പോകുന്നു; പ്രണയ വിവാഹത്തെപ്പറ്റി ജോമോളുടെ വാക്കുകള്‍ 

ബാലതാരമായി സിനിമയിലെത്തിയതാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥയിലൂടെയായിരുന്നു തുടക്കം.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജാനകിക്കുട്ടിയായും വര്‍ഷയായുമെല്ലാം ചിരിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് ജോമോള്‍. 

മലയാളത്തില്‍ മാത്രമല്ല തമിഴിലും അക്കാലത്ത് ജോമോള്‍ അഭിനയിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരുകയും ചെയ്തു. ജോമോളുടേത് പ്രണയവിവാഹമായിരുന്നു. ചന്ദ്രശേഖര്‍ എന്ന ചന്തുവിനെ ഫോണോ, സോഷ്യല്‍ മീഡിയയോ ഒന്നും സജീവമല്ലാത്തകാലത്താണ് ജോമോള്‍ പ്രണയിച്ചത്. വിവാഹശേഷം ജോമോള്‍ ഗൗരിയായി. എങ്കിലും ആരാധകര്‍ക്ക് ഇന്നും താരം പ്രിയപ്പെട്ട ജോമോള്‍ തന്നെയാണ്.

ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ചും ചന്തുവിനെക്കുറിച്ചും ജോമോള്‍ പറഞ്ഞ കാര്യമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.  പറഞ്ഞുള്ളൊരു വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 

''എന്റെ മനസറിഞ്ഞ്, എനിക്ക് വേണം എന്ന് തീരുമാനിച്ചെടുത്ത കാര്യമാണ് എന്റെ വിവാഹം. ചന്തുവിനെ കല്യാണം കഴിക്കണമെന്നത് എന്റെ തീരുമാനവും ആഗ്രഹവുമായിരുന്നു. ചന്തുവിലുള്ള ആ ഒരു വിശ്വാസം എനിക്ക് എങ്ങനെ വന്നു, ആളുടെ കൂടെയുള്ള എന്റെ ജീവിതം സേഫായിരിക്കും, നല്ലൊരു മനസിന് ഉടമയായിരിക്കും എന്നത് എങ്ങനെ വന്നുവെന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. എങ്ങനെ എന്റെ മനസില്‍ അങ്ങനെയൊരു തീരുമാനം വന്നവെന്നറിയില്ല. പക്ഷേ, ഞാന്‍ കോണ്‍ഫിഡന്റായിരുന്നു.

ഇന്റര്‍നെറ്റിന്റെ തുടക്ക കാലത്താണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. പ്ലബിക് ചാറ്റിലൂടെയായിരുന്നു ചന്തുവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് പ്രൈവറ്റ് ചാറ്റിലേക്ക് മാറിയത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു ഞങ്ങള്‍. ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുന്ന ആളായത് കൊണ്ട് നല്ല പ്രായമുണ്ടെന്നായിരുന്നു വിചാരിച്ചത്. ഷിപ്പിലാണ് ജോലി. അധികം കളറൊന്നുമില്ല, കുടവയറൊക്കെയുള്ള, ഉയരം കുറഞ്ഞ ആളാണ് ഞാന്‍ എന്നായിരുന്നു ചന്തു പറഞ്ഞിരുന്നത്. മലയാളം അറിയില്ലെന്നും അന്ന് പറഞ്ഞിരുന്നു. നേരില്‍ കാണുന്നത് വരെ ഫോട്ടോയൊന്നും കൈമാറുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

രണ്ട് മാസത്തിന് ശേഷമായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. കോളേജില്‍ അന്നേതോ പരിപാടിയുണ്ടായിരുന്നു. ഒരു ഫ്രണ്ടിനോട് അദ്ദേഹത്തെക്കുറിച്ചും, ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ആലോചിച്ച് തീരുമാനമെടുക്കുന്നതാണ് നല്ലത്, പിന്നീട് ഖേദിക്കാനിട വരരുതെന്നായിരുന്നു അവളുടെ ഉപദേശം. പറഞ്ഞത് പോലെയൊരാളെയായിരുന്നില്ല കണ്ടത്. നീണ്ടുമെലിഞ്ഞ് സുന്ദരനായിരുന്നു. ഹലോ പറഞ്ഞപ്പോഴാണ് എനിക്ക് അദ്ദേഹത്തെ മനസിലായതെന്നുമായിരുന്നു ആദ്യമായി കണ്ടതിനെക്കുറിച്ച് ജോമോള്‍ പറഞ്ഞത്.

സംഭവബഹുലമായിരുന്നു ഞങ്ങളുടെ ഒളിച്ചോട്ടം. 21 വയസായിരുന്നു അന്ന്. എല്ലാത്തിനെക്കുറിച്ചും ഒരുപാട്ആലോചിക്കാറൊക്കെയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അതില്ലായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്ന കാര്യമാണ്. എല്ലാം നല്ലതിന് എന്നായിരുന്നു മനസില്‍. യാതൊരുവിധ നെഗറ്റീവ് ചിന്തകളുമില്ലായിരുന്നു. സുരേഷേട്ടനുമായി നല്ല അടുപ്പമുണ്ടായിരുന്നു. റെയില്‍വെ സ്റ്റേഷനിലും, എയര്‍പോര്‍ട്ടിലുമൊക്കെ വിളിച്ച് എന്നെ നോക്കാന്‍ പറഞ്ഞിരുന്നു അദ്ദേഹം. ഇന്നത്തെ പോലെ സോഷ്യല്‍മീഡിയയൊന്നും പോപ്പുലറായിരുന്നില്ല അദ്ദേഹം. നേരില്‍ കാണാത്തൊരാളോടൊപ്പമാണ് പോവുന്നതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് ഒരാളെക്കുറിച്ച് അറിയണമെങ്കില്‍ ഗൂഗിളില്‍ പേര് മാത്രം ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതിയല്ലോ. 

അന്ന് അങ്ങനെയൊക്കെ സംഭവിച്ചതില്‍ ഇന്നും സങ്കടം തോന്നിയിട്ടില്ല. ചന്തുവിനൊപ്പമുള്ള ജീവിതം ആഗ്രഹിച്ചത് പോലെ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞു...'' ജോമോള്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളോടൊപ്പമായി സന്തുഷ്ടകരമായ കുടുംബജീവിതമാണ് ജോമോള്‍ക്കുള്ളത്.
 

Read more topics: # ജോമോള്‍.
jomol revealed love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES