Latest News

പവനായിക്ക് അങ്ങനെ പനിയായി ഗയ്‌സ്; ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാന്‍ സമ്മതിക്കില്ല...'; ശരീരഭാരം 81 കിലോ, കുറയ്ക്കാന്‍ നോക്കിയപ്പോഴേക്കും പനി പിടിച്ച് ആശുപത്രിയില്‍;ആശുപത്രി കിടക്കയില്‍ നിന്ന് സ്വയം ട്രോളി ജ്യോതി കൃഷ്ണ; വിഡിയോ വൈറല്‍ 

Malayalilife
 പവനായിക്ക് അങ്ങനെ പനിയായി ഗയ്‌സ്; ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാന്‍ സമ്മതിക്കില്ല...'; ശരീരഭാരം 81 കിലോ, കുറയ്ക്കാന്‍ നോക്കിയപ്പോഴേക്കും പനി പിടിച്ച് ആശുപത്രിയില്‍;ആശുപത്രി കിടക്കയില്‍ നിന്ന് സ്വയം ട്രോളി ജ്യോതി കൃഷ്ണ; വിഡിയോ വൈറല്‍ 

ശരീരഭാരം കുറച്ച് പഴയ രൂപത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പനി ബാധിച്ച് ആശുപത്രിയില്‍ കഴിയേണ്ടി വന്ന ദുരവസ്ഥ പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ. കഠിനമായ വര്‍ക്ക് ഔട്ടിലൂടെ വെയ്റ്റ് ലോസ് ജേര്‍ണി ആരംഭിക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് താരത്തിന് പനി ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം സ്വയം ട്രോളിക്കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 

'പവനായിക്ക് അങ്ങനെ പനിയായി ഗയ്സ്. ഒരു മനുഷ്യനെ ഒരു തരത്തിലും നന്നാവാന്‍ സമ്മതിക്കില്ല...' എന്ന രസകരമായ കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. താന്‍ വണ്ണം കുറയ്ക്കുമെന്ന് ഉറപ്പിച്ചു പറയുന്ന പഴയ വിഡിയോയും നിലവില്‍ ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങളും കോര്‍ത്തിണക്കി ഒരു ട്രോള്‍ വിഡിയോയായാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

സലിം കുമാറിന്റെ 'എന്തൊക്കെ മേളമായിരുന്നു' എന്ന പ്രശസ്തമായ കോമഡി ഡയലോഗും പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഞാന്‍ പിന്നെ നന്നായിക്കോളാം' എന്നും താരം തമാശരൂപേണ വിഡിയോയില്‍ പറയുന്നു.  ശരീരഭാരം 81 കിലോ ആയെന്നും ഇത് തന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുവെന്നും ജ്യോതി കൃഷ്ണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വണ്ണം കൂടിയതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമങ്ങളെക്കുറിച്ച് താരം വാചാലയായിരുന്നു. ഇനി വണ്ണം കുറച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് ഉറപ്പിച്ചു വര്‍ക്ക് ഔട്ട് തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി അസുഖം ബാധിച്ചത്. 

താരത്തിന്റെ വിഡിയോയ്ക്ക് താഴെ ആശ്വാസ വാക്കുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. 'വേഗം സുഖം പ്രാപിക്കട്ടെ', 'തിരിച്ചുവരവ് ഇതിലും ഗംഭീരമായിരിക്കും' എന്നിങ്ങനെ ജ്യോതിക്ക് ആത്മവിശ്വാസം പകരുന്ന പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'ലൈഫ് ഓഫ് ജോസൂട്ടി', 'പാതിരാമണല്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ജ്യോതി കൃഷ്ണ ഇപ്പോള്‍ ദുബായിലാണ് താമസം.

jyothi krishna Hospitalized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES