നസ്രിയയും ജ്യോര്‍മയിയും ക്ലാപ്പടിച്ച് ഭീഷ്മപര്‍വ്വത്തിന് തുടക്കമിട്ടു; ജ്യോതിര്‍മയിയുടെ പുതിയ ലുക്ക് ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
topbanner
നസ്രിയയും ജ്യോര്‍മയിയും ക്ലാപ്പടിച്ച് ഭീഷ്മപര്‍വ്വത്തിന് തുടക്കമിട്ടു; ജ്യോതിര്‍മയിയുടെ പുതിയ ലുക്ക് ചര്‍ച്ചയാക്കി ആരാധകര്‍

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീഷ്മപര്‍വ്വം' ചിത്രീകരണം ആരംഭിച്ചു. നസ്രിയയും ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.അടുത്തിടെയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരം തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. 

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യകൂടിയായ ജ്യോതിര്‍മയി അഭിനയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. നസ്രിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫഹദും നസ്രിയയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് അമല്‍ നീരദും ജ്യോതിര്‍മയിയും. അമലിന്റെ 'വരത്തന്‍' എന്ന ചിത്രം നിര്‍മ്മിച്ചത് നസ്രിയയായിരുന്നു, ചിത്രത്തിലെ നായകന്‍ ഫഹദും. അഞ്ച് സുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം, വരത്തന്‍, ട്രാന്‍സ് എന്നീ സിനിമകളിലെല്ലാം ഫഹദും അമല്‍ നീരദും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്ലാപ്പടിക്കുന്ന ചിത്രം പുറത്ത് വന്നതോടെ  ജ്യോതിര്‍മയിയയൂടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ചിത്രങ്ങളില്‍ ജ്യോതിര്‍മയിയുടെ ഹെയര്‍ സ്‌റ്റൈലാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി എത്തിയിരിക്കുന്നത്.  മുടിയാകെ നരച്ചിരിക്കുന്നുമുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ജ്യോതിര്‍മയി. 2015 ല്‍ സംവിധായകന്‍ അമല്‍ നീരദിനെ വിവാഹം കഴിച്ചു. നിലവില്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് ജ്യോതിര്‍മയി. നേരത്തെ മൊട്ടയടിച്ചെത്തിയ ജ്യോതിര്‍മയിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാലിപ്പോള്‍ താരത്തിന്റെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്.

Read more topics: # jyothirmayi,# and nazriya,# in bheeshaparvam,# movie
jyothirmayi and nazriya in bheeshaparvam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES