Latest News

ചില സമയങ്ങളില്‍ ശോഭനയെ സ്വന്തം അമ്മയെപ്പോലെ തോന്നി ; വെളിപ്പെടുത്തലുമായി കല്യാണി പ്രിയദര്‍ശന്‍

Malayalilife
ചില സമയങ്ങളില്‍ ശോഭനയെ സ്വന്തം അമ്മയെപ്പോലെ തോന്നി ; വെളിപ്പെടുത്തലുമായി കല്യാണി പ്രിയദര്‍ശന്‍

ചില സമയങ്ങളില്‍ ശോഭനയെ സ്വന്തം അമ്മയെപ്പോലെ തോന്നിയതായി നടി കല്യാണി പ്രിയദര്‍ശന്‍ . ഒരമ്മ ചേര്‍ത്തുനിര്‍ത്തുന്നത് പോലെയാണ് "വരനെ ആവശ്യമുണ്ട്" എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വച്ച് തന്നെ ചേര്‍ത്തുപിടിച്ചത് എന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി .

"ഒരു ദിവസം ഞാന്‍ വീട്ടില്‍പ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്നും എന്റെ അമ്മ തരുന്ന അതേ കരുതലായിരുന്നു എനിക്കും കഥാപാത്രത്തിനും സെറ്റിലും തന്നിരുന്നത് ". 

"ഞാന്‍ അറിയാതെ എത്രയോ സമയത്തു മകളായി പോവുകയും ചെയ്തു . അമ്മ കൂടെ നില്‍ക്കുന്നതുപോലെയാണ് തോന്നിയിരുന്നത് . അത്രയും നാച്വറലായ ഒരു അഭിനേത്രിയാണ് ശോഭന മാം . ശരിക്കുളള അമ്മയ്ക്ക് മാത്രമേ ശോഭന മാം എന്നെ ചേര്‍ത്തുപിടിച്ചപ്പേള്‍ ഇതുപോലെ ചേര്‍ത്ത് നിര്‍ത്താനാകൂ എന്ന് . എനിക്ക് എന്റെ അമ്മ തന്ന അതേ നല്ല നിമിഷങ്ങള്‍ . ആ നിമിഷം നമ്മളും അറിയാതെ അഭിനയിച്ച് പോകും എന്ന് കല്യാണി വ്യക്തമാക്കി" .

അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ , ശോഭന , സുരേഷ് ഗോപി ,കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ആണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് . ചിത്രം ഫെബ്രുവരി 7 ന് പ്രദര്‍ശനത്തിന് എത്തും.
 

kalyani priyadarshan words about shobhana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES