Latest News

ആ ചിത്രത്തിന്റെ അഭിനയത്തിന് ഒരു രൂപ പോലും ഷാരൂഖ് ഖാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല; വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

Malayalilife
ആ ചിത്രത്തിന്റെ അഭിനയത്തിന് ഒരു രൂപ പോലും ഷാരൂഖ് ഖാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല; വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

കമല്‍ഹാസന്‍ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രമാണ്  'ഹേ റാം'. ഇന്ത്യ വിഭജനവും മഹാത്മഗാന്ധി വധവും എല്ലാം പ്രമേയമാക്കിയ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്കും , വിവാധങ്ങള്‍ക്കും വഴിവയ്ച്ചിരുന്നു . ചിത്രത്തിലെ ഒരു കഥാപാത്രമായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അഭിനയിച്ചിരുന്നു . എന്നാല്‍ ചിത്രത്തിന്റെ അഭിനയത്തിന് ഒരു രൂപ പോലും ഷാരൂഖ് പ്രതിഫലം വാങ്ങിയിരുന്നില്ല എന്ന് 20 വര്‍ഷങ്ങള്‍ക്ക്  ശേഷം തുറന്ന് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ കമല്‍ ഹാസന്‍.

 'ഹേ റാം'ചിത്രത്തിന് വേണ്ടി താന്‍ സമ്മാനമായി നല്‍കിയ ഒരു വാച്ച് മാത്രമാണ് താരം വാങ്ങിയിരുന്നത് എന്നും  കമല്‍ ഹാസന്‍ പറയുന്നു. 'ഷാരൂഖ് വളരെയധികം ബിസിനസ് ഓറിയന്റഡാണ് എന്നും അയാള്‍ക്ക് പണമാണ് മുഖ്യം എന്നൊക്കെയാണ് പലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതികരണം . ചിത്രത്തിന്റെ ബജറ്റ് അറിഞ്ഞുകൊണ്ടാണ് ഷാരൂഖ് സിനിമയുടെ ഭാഗമാകന്‍ എത്തിയിരുന്നത് . എനിക്ക് ഹേ റാമിന്റെ ഭാഗമാകണം എന്നാണ് ഷാരൂഖ് അറിയിച്ചിരുന്നത് . 

പറഞ്ഞാല്‍ ആളുകള്‍ ഇന്ന് വിശ്വസിയ്ക്കില്ല, സിനിമയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നതിലും ഉപരിയായി  മുകളിലേയ്ക്ക് പോയപ്പോള്‍ സിനിമയില്‍ അഭിനയിച്ചതിന് ഒരു രൂപ പോലും താരം പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല . ഒരു റിസ്റ്റ് വാച്ച് മാത്രമാണ് ഹേ റാമിനായി ഷാാരൂഖ് സ്വീകരിച്ച പ്രതിഫലം എന്നും കമല്‍ഹാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു . സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു  ഷാരുഖ് ഖാന്‍.  2000 ത്തിലാണ് ചിത്രം  തമിഴിലും ഹിന്ദിയിലുമായി പുറത്തിറക്കിയത് .  മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ  നിരവധി പുരസ്‌കാരങ്ങളും  ചിത്രം നേടി . 

kamal hasan says about sharook khan and he ram movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES