Latest News

കല്യാണസൗഗന്ധികത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ മുഖം; ഉര്‍വശിയുടെയും, കല്‍പ്പനയുടെയും സഹോദരന്‍; നിരവധി ചിത്രങ്ങളിലൂടെ പകര്‍ന്നാടിയ നടന്‍ ഇനി ഓര്‍മ്മ; കമല്‍ റോയ് വിടവാങ്ങുമ്പോള്‍ 

Malayalilife
 കല്യാണസൗഗന്ധികത്തിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ മുഖം; ഉര്‍വശിയുടെയും, കല്‍പ്പനയുടെയും സഹോദരന്‍; നിരവധി ചിത്രങ്ങളിലൂടെ പകര്‍ന്നാടിയ നടന്‍ ഇനി ഓര്‍മ്മ; കമല്‍ റോയ് വിടവാങ്ങുമ്പോള്‍ 

പ്രശസ്ത നടിമാരായ ഉര്‍വശി, കല്‍പ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനും നടനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

'സായൂജ്യം', 'കോളിളക്കം', 'മഞ്ഞ്', 'കിങ്ങിണി', 'കല്യാണസൗഗന്ധികം', 'വാചാലം', 'ശോഭനം', 'ദ് കിങ് മേക്കര്‍', 'ലീഡര്‍' തുടങ്ങിയവയാണ് കമല്‍ റോയ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 'യുവജനോത്സവം' എന്ന സിനിമയിലെ 'ഇന്നും എന്റെ കണ്ണുനീരില്‍' എന്ന ഗാനരംഗത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'കല്യാണസൗഗന്ധികം' സിനിമയിലെ വില്ലന്‍ വേഷവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

പരേതനായ നടന്‍ നന്ദു അദ്ദേഹത്തിന്റെ മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യയും ഒരു മകനുമുണ്ട്. കമല്‍ റോയിയുടെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് വലിയൊരു നഷ്ടമാണ്. കമല്‍ റോയിയുടെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളെ കൂടിയാണ്. 

ലളിതമായ പെരുമാറ്റം കൊണ്ടും തന്മയത്വമുള്ള അഭിനയം കൊണ്ടും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പ്രിയങ്കരനായിരുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്തും അല്ലാത്തപ്പോഴും തന്റെ സഹോദരിമാരുടെ വിജയങ്ങളില്‍ അഭിമാനിച്ചിരുന്ന ഒരു വലിയ ജ്യേഷ്ഠനായിരുന്നു അദ്ദേഹം.

Read more topics: # കമല്‍ റോയ്
kamal roy passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES