കമലഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ്് ലൊക്കേഷനില്‍ ക്രെയിന്‍ മറിഞ്ഞ് വീണ് രണ്ട് സഹസംവിധായകരുള്‍പ്പെടെ 3 പേര്‍ മരിച്ചു . ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ശങ്കര്‍ ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത് . സിനിമ സംവിധായകന്‍ ഉള്‍പ്പടെ 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു എന്നും വേദനാജനകമായ സംഭവമാണ് ഇത് എന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത് . അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു . ശങ്കര്‍ കമലഹാസന്‍ കൂട്ടുകെട്ടില്‍ 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തുവന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യന്‍2 ചിത്രീകരണം നടക്കുന്നത് . അപകടം നടക്കവേ കമലഹാസന്‍ സെറ്റില്‍ ഉണ്ടായിരുന്നു.
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ പ്രീത് സിങ്, വിവേക്, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും എത്തുന്നുണ്ട്. അപകടം ഉണ്ടായത് പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചായിരുന്നു . സിനിമയുടെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികള്‍ പുരോഗമിക്കുന്ന വേളയിലാണ് ക്രെയിനില്‍ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പെട്ട മധു,കൃഷ്ണ,ചന്ദ്രന്‍ എന്നിവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു .