Latest News

ആശകള്‍ ആയിരം ഷൂട്ടിംഗ് സെറ്റില്‍ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം 

Malayalilife
 ആശകള്‍ ആയിരം ഷൂട്ടിംഗ് സെറ്റില്‍ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം 

വിജയദശമി ദിനമായ ഇന്ന് ലോകവ്യാപകമായി റിലീസ് ആയ കാന്താരയുടെ വിജയം ആഘോഷിച്ച് ജയറാം. റിഷബ് ഷെട്ടി ഒരുക്കിയ കാന്താരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാം ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക് കുതിക്കുന്ന കാന്താരയുടെ വിജയാഘോഷം ഇന്ന് കളമശേരിയിലെ ആശകള്‍ ആയിരം സെറ്റില്‍ കാളിദാസ് ജയറാമിനൊപ്പം,  ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കും കേക്ക് മുറിച്ച് ആഘോഷിച്ച്ചു . പ്രസ്തുത ആഘോഷത്തില്‍ റിഷബ് ഷെട്ടി വീഡിയോ കോളില്‍ ലൈവ് ആയി എത്തി. റിലീസായ എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടി മുന്നേറുകയാണ് കാന്താര. 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവര്‍  കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ നാല്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകള്‍ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്:  ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി എന്നിവരാണ്. 

ആശകള്‍ ആയിരം ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍ :ബാദുഷാ.എന്‍.എം, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രന്‍, ജൂഡ് ആന്റണി ജോസഫ്,  എഡിറ്റര്‍ : ഷഫീഖ് പി വി, മ്യൂസിക് : സനല്‍ ദേവ്, ആര്‍ട്ട് : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി,  പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

kantara success jayaram aashakal aayiram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES