Latest News

കാമുകിയെ കസിന്‍ എന്നായിരുന്നു പിടിക്കപ്പെടാതിരിക്കാനായി വിളിച്ചിരുന്നത് ; മനസ്സ് തുറന്ന് കാര്‍ത്തിക്ക് ആര്യന്‍

Malayalilife
കാമുകിയെ കസിന്‍ എന്നായിരുന്നു പിടിക്കപ്പെടാതിരിക്കാനായി വിളിച്ചിരുന്നത് ;  മനസ്സ് തുറന്ന്  കാര്‍ത്തിക്ക് ആര്യന്‍

പ്രണയം പിടിക്കാതിരിക്കാനായി കാമുകിമാരെ സഹോദരങ്ങളാക്കുമായിരുന്നുവെന്ന് പറഞ്ഞ് നടന്‍ കാര്‍ത്തിക്ക് ആര്യന്‍ രംഗത്ത് . താരം തന്റെ സ്‌ക്കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് . വീട്ടില്‍  പ്രണയം അറിയുമോ എന്ന് ഭയന്നിരുന്നെന്നും അതുകൊണ്ട് കാമുകിയെ കാണാന്‍ പോയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത് . 

''16ാം വയസ്സില്‍ , ഞാനും കാമുകിയും സ്‌ക്കൂളില്‍ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത് . ഞങ്ങള്‍ ഹോംവര്‍ക്കുകളും അസൈന്‍മെന്റെുകളുംമെല്ലാം ഷെയര്‍ ചെയ്യുമായിരുന്നു . എന്നാല്‍ പ്രണയത്തിലാണെന്നകാര്യം പിടിക്കപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്നു . ഗോളിയോറിലെ പൊതുസ്ഥലങ്ങളിലെല്ലാം പോകുമ്പോള്‍ പ്രണയം ഒളിച്ചുവെയ്ക്കാന്‍ ഞങ്ങള്‍  പരമാവധി ശ്രമിച്ചിരുന്നുന്നെന്നാണ് താരം പറയുന്നത് . വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ കാണാന്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍ ബന്ധുക്കളോ വീട്ടുകാരോ കണ്ടുപിടിക്കുമോ'' എന്ന് താരം കപില്‍ ശര്‍മ ഷോയില്‍ പറഞ്ഞു .

തനിക്ക് വീട്ടുകാരെ പേടിയായിരുന്നു എന്നാണ് കാര്‍ത്തിക്ക് പറയുന്നത് . കാമുകിയെ കസിന്‍ എന്നായിരുന്നു പിടിക്കപ്പെടാതിരിക്കാനായി വിളിച്ചിരുന്നത് എന്നും താരം പറഞ്ഞു. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലവ് ആജ് കല്‍ ആണ് . ചിത്രത്തില്‍ നായകനായി എത്തുന്നത് സാറ അലിയാണ് .
 

Read more topics: # karthik arriyan ,# says about her love
karthik arriyan says about her love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES