നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ (Ayyankali) ജീവചരിത്രം പറയുന്ന ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ മൂവി 'കതിരവന്‍' (Kathiravan) ആഗസ്റ്റ് 8 തിയതി ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തില്‍ അയ്യങ്കാളിയായി എത്തുന്നത് ആക്ഷന്‍ ഹീറോ സിജു വില്‍സണ്‍. താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണ ചിത്രം നിര്‍മ്മിക്കുന്നു. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്.
ഒരു ആക്ഷന്‍ ഹീറോ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ ആദ്യത്തെതായിരിക്കും ഈ ചിത്രം. അരുണ്‍ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ. താമരക്കുളം. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രഹകനുള്ള (മെമ്മറി ഓഫ് മര്‍ഡര്‍) അമേരിക്കന്‍ പ്രിമോസ് ഗ്ലോബല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഭാരതീയനും മലയാളിയുമായ അരുണ്‍ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
'എഡ്വിന്റെ നാമം' എന്ന ചിത്രമാണ് ഇതിനു മുന്‍പ് സംവിധാനം ചെയ്ത 'വെല്‍ക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുണ്‍രാജായിരുന്നു. ആഗസ്റ്റ് 8 തിയതി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ കൂടാതെ, വിവേക് ഒബ്രയിന്‍, അര്‍ജുന്‍ , സിദ്ദിഖ് , സായി പല്ലവി, അര്‍ജുന്‍ അശോകന്‍, ജോസി , മണികണ്ഠന്‍ ആചാര്യ, സോണി, ബിജു, തുടങ്ങിയ സിനിമയില്‍ അഭിനയിക്കുന്നു ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാല്‍.
ലിറിക്‌സ്- ഹരിനാരായണന്‍, സത്യന്‍ കോമേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, ആര്‍ട്ട്- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനയന്‍, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മജന്‍.
ഒക്ടോബറില്‍ സിനിമ തിയേറ്ററുകളില്‍ എത്തും