ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകര്‍ക്കു മുന്നില്‍ മാര്‍ക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിര്‍മ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയില്‍ ഏറെ ഭംഗിയായി നിര്‍വ്വഹിച്ച ഒരു നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്.
ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ആദ്യ ചിത്രമാണ് ഹനീഫ് അദേനി തിരക്കഥ രചിച്ചു സംവിധാനം ചെയ്ത മാര്‍ക്കോ.പല രീതികളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാര്‍ക്കോ അഞ്ചു ഭാഷകളിലായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. വലിയ പ്രദര്‍ശനവിജയം നേടിയ ഈ ചിത്രം മറ്റു ഭാഷകളിലും മലയാള സിനിമക്ക് അര്‍ഹമായ അംഗീകാരം നേടുവാന്‍ ഏറെ സഹായകരമായി. ക്യൂബ്‌സ് നടത്തിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഈ ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്കു വഹിച്ചു.
മാര്‍ക്കോക്കു ശേഷം ക്യൂബ്‌സ്എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് , ആന്റണി വര്‍ഗീസിനെ (പെപ്പെ) നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് തിരക്കഥ രചിച്ച് സംവിധാനംപുതിയ ചിത്രമായ കാട്ടാളന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗിനെക്കുറിച്ച്പറയുന്നതിന്റെ മുന്നോടിയായിട്ടാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച കൊച്ചി,കളമശ്ശേരി ചാക്കോളാസ് പവലിയനില്‍ വച്ചായിരുന്നു കാട്ടാളന്‍ ഔദ്യോഗികമായ തുടക്കം കുറിച്ചത്.പതിവു ശൈലികളില്‍ നിന്നും വേറിട്ട ചടങ്ങുകളോടെയായിരുന്നു ഇവിടെ അരങ്ങേറിയത്.
വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് മിഴിവേകാന്‍ കാട്ടാളന്റെ ടൈറ്റില്‍ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റേയും, നാടന്‍ വാദ്യമേളങ്ങളുടേയും സാന്നിദ്ധ്യം ഏറെ ഹൃദ്യമായി.സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവരും, ചലച്ചിത്ര പ്രവര്‍ത്തകരും .ബന്ധുമിത്രാദികളുമടങ്ങിയ വലിയ സദസ്സിന്റെ സാന്നിദ്ധ്യമാണ് കാട്ടാളന്റെ തുടക്കത്തിന് സന്നിഹിതരായത്.
ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് ഒരുമിച്ചു ഭദ്രദീപം തെളിയിച്ചായിരുന്നുതുടക്കമിട്ടത്. സിനിമയിലെ ആദ്യ സംഭവം തന്നെയെന്നു വിശേഷിപ്പിച്ചാലും ഇതിനു തെറ്റില്ല.സംവിധായകരായ
ബി. ഉണ്ണികൃഷ്ണന്‍, അജയ് വാസുദേവ്, ഹനീഫ് അദേനി ,പ്രമോദ് പപ്പന്‍, ജിതിന്‍ ലാല്‍, കൃഷ്ണമൂര്‍ത്തി, (ഗോകുലം മൂവീസ് )
ആന്റണി വര്‍ഗീസ്, ജഗദീഷ്, സിദ്ദിഖ്, ഷറഫുദ്ദീന്‍,മാര്‍ക്കോയിലൂടെ മലയാളത്തിലെത്തിയ കബീര്‍ സിംഗ് ദുഹാന്‍, പ്രശസ്ത ഫുട്‌ബോള്‍ പ്ലയറും ചലച്ചിത്രനടനുമായ ഐ.എം.വിജയന്‍, രജീഷാ വിജയന്‍, ആന്‍സണ്‍ പോള്‍, സാഗര്‍ സൂര്യ, ഹനാന്‍ഷാ. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ഹനാന്‍ഷാ. ബേബി ജീന്‍, എന്നിവര്‍ ഈ ചടങ്ങില്‍ സംബന്ധിച്ച പ്രമുഖരാണ്. '
ഒരു ചിത്രത്തിന്റെ വിജയാഘോഷങ്ങളി ലാണ് ആ ചിത്രവുമായി ബന്ധപ്പെടുന്ന വര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ആ പതിവു ശൈലി തകിടം മറിക്കുന്നതായിരുന്നു കാട്ടാളന്റെ തുടക്കത്തില്‍ അരങ്ങേറിയത്.ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിക്കുകയും പുരസ്‌ക്കാരങ്ങള്‍ നല്‍കുകയും ചെയ്തു കൊണ്ട് കാട്ടാളന്‍ സിനിമാ ചടങ്ങ് വീണ്ടും വ്യത്യസ്ഥമാക്കി.
വലിയ മുതല്‍മുടക്കില്‍ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്.ഇന്‍ഡ്യന്‍ സിനിമയിലെ വലിയ വ്യക്തിത്വങ്ങളെ പല രംഗങ്ങളിലും അവതരിപ്പിച്ചു കൊണ്ടാണ് കാട്ടാളന്റെ അവതരണം.
മികച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം തന്നെയാണ് കാട്ടാളന്‍.കാട്ടാളന്‍ എന്ന സിനിമ എന്താണ്?
പ്രേക്ഷകര്‍ക്ക് ഏറെ ആവേശവും, കൗതുകവും, വിസ്മയവുമൊക്കെ കാട്ടിത്തരുന്ന ഒരു ചിത്രം ക്ലീന്‍ ഹൈക്ക് എന്റര്‍ടൈനര്‍ തന്നെയായിരിക്കും ഈ ചിത്രം.വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വിദേശങ്ങളിലും. ഇന്ത്യക്കകത്തുമായി നൂറ്റിയമ്പതോളം ദിവസങ്ങളോടെ യായിരിക്കും പൂര്‍ത്തിയാകുക.
രജീഷാ വിജയനാണ് നായിക.ജഗദീഷ്, സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലേയും ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.പ്രശസ്ത കന്നഡ സംഗീത സംവിധായകന്‍ അജിനീഷ് ലോക്‌നാഥാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.
ലോകപ്രശസ്തനായ കെച്ച കെംബഡിക്കെ യാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. ഇവരുടെയൊക്കെ സാന്നിദ്ധ്യം ഈ ചിത്രത്തിന്റെ പ്രാധാന്യത്തെ ഏറെ വര്‍ദ്ധിപ്പിക്കുന്നു.
സംഭാഷണം - ഉണ്ണി. ആര്‍.
ഛായാഗ്രഹണം - രണ ദേവ്.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം സുനില്‍ ദാസ്.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍
സ്റ്റില്‍സ് - അമല്‍ സി. സദര്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ - ഡിപില്‍ദേവ്,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജുമാന ഷെരീഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍.
അവിസ്മരണീയമായ മഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു കൊണ്ട് അരങ്ങേറിയ ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോന്നതു തന്നെ.
വാഴൂര്‍ ജോസ്.