Latest News

കാവ്യ മാധവനെ കാണാന്‍ അല്ല ആളുകൂടിയത്,മാധവന്റെ ഭാര്യയെ കാണാനായിരുന്നു; നടന്‍ മാധവന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് നടി കാവ്യമാധവന്‍

Malayalilife
 കാവ്യ മാധവനെ കാണാന്‍ അല്ല ആളുകൂടിയത്,മാധവന്റെ ഭാര്യയെ കാണാനായിരുന്നു; നടന്‍ മാധവന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട കാര്യം തുറന്ന് പറഞ്ഞ് നടി കാവ്യമാധവന്‍

ബാലതാരമായി തന്നെ മലയാള സിനിമയിലും മലയാളികളുടെയും മനസ്സില്‍ ചേക്കേറിയ പ്രിയ താരമാണ് കാവ്യ മാധവന്‍ . പൊതുവേദികളിലും പരിപാടികളിലുമായി താരം ദിലീപിനൊപ്പമോ തനിച്ചോ പങ്കെടുക്കാറുണ്ട് . എന്നാല്‍ ഇപ്പോല്‍ താരം ആറ് വര്‍ഷം മുന്‍പ് ഒരു പൊതുവേദില്‍ പങ്കെടുത്തപ്പോള്‍ നടത്തിയ ഒരു പ്രസംഗം യൂട്യൂബില്‍ വൈറലായി മാറുകയാണ് .  നടന്‍ മാധവനില്‍ നിന്നും 2013ല്‍ സൈമ പുരസ്‌കാരങ്ങളിലെ പ്രത്യേക പുരസ്‌കാരം  ഏറ്റുവാങ്ങിയ ശേഷം താരം നടത്തിയ ഒരു രസകരമായ ഒരു സംഭവമാണ്  ഇപ്പോള്‍ ഏറെ പ്രക്ഷക ശ്രദ്ധ നേടുന്നത് . 

'ഞാന്‍ മലയാളത്തില്‍ പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാച്ചാല്‍ പുള്ളിക്ക് അറിയണ ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ' എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില്‍ തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്. 

'എന്റെ പേര് കാവ്യ മാധവന്‍. ഞാന്‍ അഭിനയിച്ച് തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്‌നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്... പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. അപ്പോഴാണ് പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.'

എന്നാല്‍ നോ പ്രോബ്ലം. എന്റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... 'അഡ്ജസ്റ്റ് ചെയ്യാം' എന്നാണ് . ഏഴു വര്‍ഷങ്ങളോളം പഴക്കമുള്ള ഈ സംഭവും വീഡിയോയും പങ്കുവയ്ച്ചിരിക്കുന്നത് സൈമ തന്നെയാണ് . 

kavyamadhavan says an inccident in film fare award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES