Latest News

കായംകുളം കൊച്ചുണ്ണിയുടെ നൂറുദിവസം പിന്നിട്ട ആഘോഷത്തില്‍ 'പത്മഭൂഷണ്‍' മോഹന്‍ലാലിന് ആദരവ്; താരത്തിന് ഹാരമണിയിച്ചത് നിവിന്‍പോളിയും റോഷന്‍ ആന്‍ഡ്രൂസും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് 

Malayalilife
topbanner
കായംകുളം കൊച്ചുണ്ണിയുടെ നൂറുദിവസം പിന്നിട്ട ആഘോഷത്തില്‍ 'പത്മഭൂഷണ്‍' മോഹന്‍ലാലിന് ആദരവ്; താരത്തിന് ഹാരമണിയിച്ചത് നിവിന്‍പോളിയും റോഷന്‍ ആന്‍ഡ്രൂസും ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് 

ത്മഭൂഷന്‍ പുരസ്‌കാരം സ്വന്തമാക്കിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് കായംകുളം കൊച്ചുണ്ണിയുടെ നൂറാംദിവസം ആഘോഷിച്ച പരിപാടിയില്‍ ആദരവ്. നടന്‍ നിവിന്‍പോളി, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹാരമണിയിച്ച് ആദരവ് നല്‍കിയത്. 

കായംകുളത്തെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച കള്ളന്‍ കൊച്ചുണ്ണിയായി നിവിന്‍ പോളി അഭിനയിച്ച 'കായംകുളം കൊച്ചുണ്ണി' സമീപകാലത്തിറങ്ങിയ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2018 ഒക്ടോബര്‍ 10 ന് റിലീസായ ചിത്രം നൂറുദിവസങ്ങള്‍ പിന്നീട്ട് ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയിരിക്കുകയാണ്. 

ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഒത്തുച്ചേരുകയായിരുന്നു. നിവിന്‍ പോളി, മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്‍, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, പ്രിയ ആനന്ദ്, സംവിധായകന്‍ ജീത്തു ജോസഫ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
 

kayam kulam kochunni 100 days celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES