മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രം ആരും തന്നെ മറക്കില്ല. അതിലെ കാശി എന്ന കഥാപാത്രം അത്രയ്ക്ക് മികച്ചതായിരുന്നു. എന്നാല്‍ അതിലെ നായികയായി എത്തിയത് ഒരു പൂച്ചക്കണ്ണി സുന്ദരിയാണ്. പേര് കിരണ്‍. അത്ര പെട്ടെന്ന് ഒന്നും ആ താരതെത്ത ആരും മറക്കില്ല. മോഹന്‍ലാല്‍ കഥാപാത്രമായ കാശിനാഥന്റെ പ്രിയസഖി. 'ഗ്യാപ്പ്' എന്ന് കാശിയും കൂട്ടുകാരും പേരിട്ടു വിളിക്കുന്ന സുന്ദരിക്കോത. ആ താരമാണിത്. ക്യാപ്റ്റന്‍ രാജുവിന്റെ പെങ്ങളുടെ വേഷമാണ് ആ സിനിമയില്‍ കിരണ്‍ കൈകാര്യം ചെയ്തത്. കഥാപാത്രത്തിന്റെ പേര് മീനാക്ഷി. പോലീസുകാരന്‍ ചേട്ടന്റെ കൂട്ടുകാരനും, വീരശൂര പരാക്രമിയുമായ കാശിയെ അയാള്‍ പോലുമറിയാതെ പ്രണയിക്കുന്ന, ഇടയ്ക്കിടെ അയാളെ ഒന്ന് ഇളക്കാന്‍ ശ്രമിക്കുന്ന അദൃശ്യയായ സുന്ദരി. പിന്നെ ചേട്ടനൊപ്പം, കാശിനാഥനെ കാണാന്‍ നേരിട്ടെത്തി, വിവാഹമാലോചിക്കുന്ന കുറുമ്പി പെണ്ണ്. മലയാളി ലുക്ക് ഇല്ലായിരുന്നു എങ്കിലും, മീനാക്ഷി എന്ന കഥാപാത്രമായി കിരണ്‍ മികച്ച നിലയില്‍ പ്രകടനം കാഴ്ചവച്ചു. പിന്നീട് അധികം സിനിമകളില്‍ ഒന്നും താരത്തിനെ കാണാന്‍ സാധിച്ചിരുന്നില്ല.
താരം എന്താണ് ചെയ്യുന്നതെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കിരണ്‍ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പുതിയൊരു ബിസ്നസ് സംരംഭം ആരംഭിച്ചെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. തന്റെ ആരാധകരുമായി സംസാരിക്കാനും കാണാനുമായി താരം ഒരു വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ താരത്തിന്റെ വരുമാന മാര്‍ഗം. കൂടാതെ ഇന്‍സ്റ്റായില്‍ താരം പങ്കുവെക്കുന്ന ചൂടന്‍ ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റും ഷെയിറും കൂടുതലാണ്. എന്നാല്‍ വെറുതെ എല്ലാ ആരാധകര്‍ക്കും കേറി സംസാരിക്കാന്‍ സാധിക്കുമെന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇതിന് വേണ്ടി താരം വലിയ പ്രതിഫലമാണ് ഈടാക്കുന്നത്. നേരിട്ട് കാണാനും, ഫോണില്‍ സംസാരിക്കാനും, വീഡിയോ കോള്‍ ചെയ്യാനും എല്ലാം ഈ വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ഓരോ സമയത്തിനുമാണ് താരം പ്രതിഫലം ഈടാക്കുന്നത്.
കിരണിന്റെ വെബ്‌സൈറ്റിനെയും ആപ്പിനെയും കുറിച്ച് അടുത്തിടെ ഇന്റര്‍നെറ്റില്‍ വന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആപ്പും വെബ്‌സൈറ്റും ആരാധകര്‍ക്കായി എക്സ്‌ക്ലൂസീവ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ നടിയെ നേരിട്ട് കാണുക, അവരുമായി വീഡിയോ ചാറ്റ് ചെയ്യാനും സാധിക്കും. നേരിട്ട് കണ്ട് സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ താരത്തിന് ഒന്നര ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കേണ്ടത്. എന്നാല്‍ വീഡിയോ കോളിലൂടെയാണെങ്കില്‍ പത്ത് മിനിറ്റിന് 15,000 രൂപ വച്ച് നല്‍കണം. കിരണിന്റെ ഹോട്ട് ചിത്രങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകണമെങ്കില്‍ രൂപ 1999 എണ്ണി നല്‍കണം. ഇന്‍സ്റ്റഗ്രാമില്‍ ഇല്ലാത്ത കണ്ടന്റുകള്‍ ലഭിക്കണമെങ്കില്‍ 49 രൂപ നല്‍കണം. 999 രൂപയ്ക്ക് കിരണിന്റെ രണ്ട് അടിപൊളി ഫോട്ടോസ് നിങ്ങളുടെ ഇന്‍ ബോക്സില്‍ ലഭ്യമാകും. 25 മിനിറ്റോളം നീളുന്ന വീഡിയോ കോളിനാണെങ്കില്‍ 30000 രൂപ എണ്ണി നല്‍കണം. ഇനി 15 മിനിറ്റ് നേരം മാത്രമാണെങ്കില്‍ ആരാധകര്‍ നല്‍കേണ്ടത് 13,000 രൂപയാണ്.
2016ലാണ് ഇവര്‍ ഏറ്റവും അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു വന്നതും കിരണ്‍ റാത്തോര്‍ എന്ന രാജസ്ഥാന്‍ സ്വദേശിനിക്ക് തിരിച്ചടിയായി മാറി. ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളാണ് കിരണ്‍ റാത്തോറിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തില്‍ 'താണ്ഡവം' എന്ന ചിത്രം കൊണ്ട് അവസാനിച്ചില്ല കിരണിന്റെ സിനിമാ ലോകത്തെ പടയോട്ടം. മായക്കാഴ്ച, മനുഷ്യമൃഗം, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും കിരണ്‍ റാത്തോര്‍ അഭിനയിച്ചു. എന്നാല്‍, 2016നു ശേഷം കിരണ്‍ റാത്തോര്‍ വേഷമിട്ട ഒരു സിനിമയും ഏതൊരു ഭാഷയിലും പുറത്തുവന്നില്ല. ഇപ്പോള്‍ താരത്തിന് 44 വയസ് പ്രായമുണ്ട്. 2001ല്‍ ഹിന്ദി ഭാഷയില്‍ 'യാദീന്‍' എന്ന സിനിമയിലൂടെയാണ് കിരണിന്റെ സിനിമാ പ്രവേശം. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതിക് റോഷനും കരീന കപൂര്‍ ഖാനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. എന്നാല്‍, കരിയറിന്റെ അവസാനം കിരണിനു എടുത്തുപറയത്തക്ക ചിത്രങ്ങള്‍ ഏതും തന്നെ ലഭിച്ചില്ല എന്നതാണ് വാസ്തവം.
സിനിമാ മേഖലയില്‍ പ്രചരിച്ചു വന്ന ചില ഊഹാപോഹങ്ങള്‍ കിരണ്‍ റാത്തോറിന്റെ കരിയറിന് വിലങ്ങുതടിയായി മാറുകയും ചെയ്തിരുന്നു. അവര്‍ വിവാഹം ചെയ്‌തെന്നും നിരവധി മക്കളുണ്ടെന്നും പലരും തെറ്റായ വിവരം പ്രചരിപ്പിച്ചു. എന്നാല്‍, കിരണ്‍ ആപ്പ് വഴി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇനി നടി വനിതാ വിജയകുമാര്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലൂടെ കിരണ്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്.