Latest News

വെലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' കവിതയുടെ ആധുനികകാല സിനിമാറ്റിക് വായന കൃഷ്ണാഷ്ടമി; പ്രിവ്യൂ പ്രദര്‍ശനം നാളെ

Malayalilife
വെലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' കവിതയുടെ ആധുനികകാല സിനിമാറ്റിക് വായന കൃഷ്ണാഷ്ടമി; പ്രിവ്യൂ പ്രദര്‍ശനം നാളെ

അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിക്കുന്ന ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ മൂന്നാമത് ചിത്രം 'കൃഷ്ണാഷ്ടമി: the book of dry leaves' പ്രദര്‍ശനത്തിന് സജ്ജമായി. ഇതിനു മുന്നോടിയായുള്ള പ്രിവ്യൂ 2025 സെപ്തംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കഴക്കൂട്ടത്തുള്ള ചലച്ചിത്ര അക്കാദമി മിനി തിയേറ്ററില്‍ നടക്കും. വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ പരീക്ഷണ ചിത്രം.

പ്രസിദ്ധ സംവിധായകന്‍ ജിയോ ബേബി മുഖ്യവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വൈലോപ്പിള്ളിയുടെ വരികള്‍ക്ക് പുറമേ ബാബുവിന്റെ വരികളും സിനിമയില്‍ ഉണ്ട്.

റുഖിയ ബീവി, ശ്രീപാര്‍വ്വതി, പി. കെ. കുഞ്ഞ്, അപര്‍ണ അശോക്, രാജേഷ് ബി, അജിത് സാഗര്‍, ജിയോമി ജോര്‍ജ്, വിഷ്ണു ദാസ്, കെന്‍ഷിന്‍, ഫൈസല്‍ അനന്തപുരി, സൂര്യ എസ്, കൃഷ്ണന്‍ നായര്‍, രമേശ് മകയിരം, ഷാജി ശസ്തമംഗലം, കൃഷ്ണദാസ്, ഷാജി എ ജോണ്‍, പ്രദീപ് കുമാര്‍, ഭാസ്‌കരന്‍, അര്‍ഷാദ് ആസാദ്, അനീഷ് ആശ്രാമം, ശബരി എസ് ജീവന്‍, സെബാസ്റ്റ്യന്‍ ജൂലിയന്‍, അരുണ്‍ മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന നടിനടന്മാര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തിക് ജോഗേഷ്
ചായാഗ്രഹണം-ജിതിന്‍ മാത്യു
എഡിറ്റര്‍-അനു ജോര്‍ജ്
സൗണ്ട്-രബീഷ്
പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് ദാസ്
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയേഷ് എല്‍ ആര്‍
പ്രോജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍
പ്രൊഡക്ഷന്‍ മാനേജര്‍- ശ്രീജിത്ത് വിശ്വനാഥര്‍
അസോസിയേറ്റ് ഡയറക്ടേര്‍സ്- അഭിജിത് ചിത്രകുമാര്‍, ഹരിദാസ്,
മേക്കപ്പ്-ബിനു സത്യന്‍,
കോസ്റ്റ്യൂം- അനന്തപത്മനാഭന്‍,
പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # കൃഷ്ണാഷ്ടമി
krishna ashtami ready for screening

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES