ലേഡി സുപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തില്‍ സിനിമകള്‍ ചെയ്യാറില്ലെങ്കിലും തമിഴില്‍ താരം ഒറ്റക്കു നിന്നാല്‍ തന്നെ സിനിമ വിജയിക്കും.അജിത്ത് നായകനായി എത്തിയ വിശ്വാസത്തിനൊപ്പം നയന്‍താര ഫാന്‍സും ഇത്തവണത്തെ പൊങ്കല്‍ കാര്യമായി തന്നെ ആഘോഷിച്ചിരുന്നു. ചിത്രത്തിലെ നയന്‍താരയുടെ അഭിനയം ഏറെ പ്രശംസകള്‍ നേടി.
നാലഞ്ച് നയന്‍താര ചിത്രങ്ങള്‍ ഷൂട്ടിങും പ്രി- പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന മിസ്റ്റര്‍ ലോക്കലാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ നയന്‍താരയുടെ ഭാഗങ്ങള്‍ രണ്ട് ദിവസം മുന്‍പേ പൂര്‍ത്തിയാക്കി കഴിഞ്ഞു. സിനിമ ചെയ്ത് തീര്‍ന്ന് മടങ്ങുന്ന ദിവസം നയന്‍താര സെറ്റിലുള്ളവര്‍ക്കെല്ലാം ഒരു സമ്മാനവും നല്‍കിയിട്ടുണ്ട്. ഒരു വാച്ച്
ബോസ് എന്‍ഗിറ ബാസ്‌കര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയും രാജേഷും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. വേലൈക്കാരന് ശേഷം നയനും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്.