Latest News

ആഹാ..എല്ലാവരും പോകുവാന്നോ.. അയ്യോ അങ്ങിനെ പോകല്ലേ;.യുദ്ധം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങള്‍...കോടതി സമ്മതിക്കില്ലല്ലേ;കഷ്ടം ഓരോരോ ദുരന്തങ്ങള്‍;'അമ്മ' അഡ്‌ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ്

Malayalilife
ആഹാ..എല്ലാവരും പോകുവാന്നോ.. അയ്യോ അങ്ങിനെ പോകല്ലേ;.യുദ്ധം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങള്‍...കോടതി സമ്മതിക്കില്ലല്ലേ;കഷ്ടം ഓരോരോ ദുരന്തങ്ങള്‍;'അമ്മ' അഡ്‌ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ്

അമ്മ' അഡ്‌ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് ജയ് ദേവ്. അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ രാജി വയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ജയ്.

'ആഹാ..അല്ല എല്ലാവരും പോകുവാന്നോ. അയ്യോ അങ്ങിനെ പോകല്ലേ..യുദ്ധം ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങള്‍... pls അതൊന്ന് ചെയ്തിട്ട് പോണം..Mmm..കോടതി സമ്മതിക്കില്ലല്ലേ..കഷ്ടം ഓരോരോ ദുരന്തങ്ങള്‍..', എന്നായിരുന്നു ജയ് ദേവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി പ്രിയയ്ക്ക് എതിരെ വരുന്ന ആരോപണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും എതിരെ ജയ് രം?ഗത്ത് എത്തിയിരുന്നു. ലക്ഷ്മി പ്രിയയെ കുറിച്ച് പറഞ്ഞ ഭാ?ഗ്യലക്ഷ്മിയ്ക്ക് എതിരെ ജയ് എത്തിയതും ശ്രദ്ധനേടിയിരുന്നു.

ഏറെ നാടകീയ രംഗങങള്‍ക്ക് ഒടുവിലായിരുന്നു ശ്വേത മേനോന്‍ നയിച്ച 'അമ്മ' ഭരണസമിതി രാജി വച്ചത്. ഇതിന് പിന്നാലെയാണ് അഡ്‌ഹോക്ക് കമ്മിറ്റി വരുന്നത്. രമേഷ് പിഷാരടി കണ്‍വീനറായ കമ്മിറ്റിയില്‍ ഒന്‍പത് അം?ഗങ്ങളും ഉണ്ടായിരുന്നു. പിന്നാലെ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയെങ്കിലും ശ്വേത മോനോനും രമേഷ് പിഷാരടിയും തമ്മിലുള്ള വോയ്‌സ് ക്ലിപ്പ് പുറത്തുവന്നതടക്കമുള്ള കാര്യങ്ങള്‍ വീണ്ടും കാര്യങ്ങള്‍ സങ്കീര്‍ണതയിലേക്ക് കൊണ്ടുപോയി. 

ഇതിനിടയില്‍ എറണാകുളം മുന്‍സിഫ് കോടതി അഡ് ഹോക്ക് കമ്മിറ്റിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നാലെ താന്‍ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുന്നുവെന്നും പിഷാരടി അറിയിച്ചിരുന്നു. പദവിയില്‍ കടിച്ച് തൂങ്ങാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ പിഷാരടി, 32 വര്‍ഷം പാരമ്പര്യമുള്ള സംഘടനയെ കോടതി കയറ്റാന്‍ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

lakshmi priya husband jaidev

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES