ലാല്‍ ജോസ് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍...! പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് നിമിഷാ സജയന്‍

Malayalilife
topbanner
ലാല്‍ ജോസ് ചിത്രത്തില്‍ നായകനായി ബിജു മേനോന്‍...! പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് നിമിഷാ സജയന്‍

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ നായകനായി ബിജു മേനോന്‍ എത്തുന്നു. ലാല്‍ ജോസ്് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ബിജുമേനോന്‍ നായകാനായി എത്തുന്നത്. ചിത്രത്തില്‍ നായികയായി മലയാളത്തില്‍ മുന്‍നിരനായികമാരിലെ നിമിഷാ സജയനാണ്. പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല.

ലാല്‍ ജോസിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും ബിജുമേനോന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യ നായകനാവുന്ന ചിത്രമാണിത്. 
നവാഗതനായ പ്രഗീഷാണ് മാര്‍ച്ച് 1ന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. നാദിര്‍ഷയുടെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ബിജു മേനോന്‍ ഇപ്പോള്‍.

Read more topics: # lal jose film,# biju menon,# main actor
lal jose film,biju menon,main actor

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES