പ്രിയദര്‍ശന്റെ കൈപിടിച്ച് വിവാഹ വേദിയിലെത്തി ലിസി; ഇരുവരെയും ചേര്‍ത്ത് നിര്‍ത്തി സിബി മലയില്‍; ജോ സിബി മലയിലിന്റെ വിവാഹ റിസംപ്ഷന് താരദമ്പതികള്‍ ഒരുമിച്ചെത്തിയ വീഡിയോ വൈറല്‍

Malayalilife
പ്രിയദര്‍ശന്റെ കൈപിടിച്ച് വിവാഹ വേദിയിലെത്തി ലിസി; ഇരുവരെയും ചേര്‍ത്ത് നിര്‍ത്തി സിബി മലയില്‍; ജോ സിബി മലയിലിന്റെ വിവാഹ റിസംപ്ഷന് താരദമ്പതികള്‍ ഒരുമിച്ചെത്തിയ വീഡിയോ വൈറല്‍

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സിബി മലയിലിന്റെ മകന്റെ വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യലിടത്തില്‍ നിറയുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം താരങ്ങള്‍ അണിനിരന്ന വിവാഹ വിരുന്നില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് പ്രിയദര്‍ശനും ലിസിയും ഒരുമിച്ചെത്തിയതാണ്. ഇരുവരും വധുവരന്മാര്‍ക്ക് ആശംസയറിക്കാനായി വേദിയില്‍ ഒരുമിച്ചെത്തി. ഇരുവരെയും സിബി മലയില്‍ ചേര്‍ത്ത് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നുവെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ് മുമ്പ് തന്റെ ചാനലിലൂടെ പറഞ്ഞിരുന്നു. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോള്‍ അവര്‍ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയിപ്പോള്‍ ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തിയതോടെ ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് വേണം കരുതാന്‍. 

1985 മുതല്‍ 35 വര്‍ഷമായി മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന സംവിധായകനാണ് സിബി മലയില്‍. സിബി മലയിലിന്റെ ഭാര്യ ബാല. രണ്ടു മക്കള്‍ സേബ മലയില്‍, ജോ മലയില്‍. ജോ സിബിമലയില്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമാരംഗത്തെത്തി.ജോയുടെ വിവാഹവിരുന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

 

lissy with priyadarshan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES