മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ 'നേര്' തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടി മാല പാര്‍വതി ചിത്രം കണ്ട് മികച്ച അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെഎത്തിയ വിമര്‍ശകരുടെ കമന്റിന് നടി വായടപ്പിക്കുന്ന കമന്റ് നല്കിയതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് മാലാ പാര്‍വ്വതി അഭിനന്ദിച്ചെങ്കിലും പോസ്റ്റിന് നിരവധി വിമര്‍ശനങ്ങളും എത്തുകയായിരുന്നു.അതിലെ ചില കമന്റുകള്‍ക്കും നടി മറുപടിയുമായി രംഗത്തെത്തി. 'ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടിയെന്നാണ'. ഒരാള്‍ മാലാ പാര്‍വതിയോട് ചോദിച്ചത്. 'സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത്. അതുകൊണ്ട് എത്ര രൂപയാണെന്ന് ഓര്‍മ്മയില്ലെന്നാണ് നടി മറുപടിയായി പറഞ്ഞത്.
ലാല്‍ സര്‍, സിദ്ധിക്ക് സര്‍, ജഗദീഷ് മാത്രം ചേട്ടന്‍ അതെന്താണ് അങ്ങനെ താരങ്ങളെ വിശേഷിപ്പിച്ചതെന്നും നടിയോട് ഒരു ആരാധകന്‍ ചോദിച്ചു. 'അത് എന്താണെന്ന് ചോദിച്ചാല്‍, വിളിച്ച് ശീലിച്ചത് പോലെ എഴുതി എന്ന് മാത്രമെന്നാണ് നടി പ്രതികരിച്ചത്. ഇത് മോഹന്‍ലാലാണ് അങ്ങേര്‍ക്ക് മലയാളികളുടെ അടുത്തേക്ക് തിരിച്ച് വരാന്‍ അധികം നേരം ഒന്നും വേണ്ടെന്ന കമന്റിന് മാലാ പാര്‍വ്വതി പറഞ്ഞ മറുപടി 'തിരിച്ച് വരാന്‍... അദ്ദേഹം എവിടെ പോയിരുന്നു? സിനിമകള്‍ പാളിയിട്ടുണ്ട് -ലാല്‍ സര്‍ സൂര്യനെ പോലെയാണെന്നാണ്.
മാലാ പാര്‍വ്വതിയുടെ ഫേസ്ബുക്ക് പൂര്‍ണരൂപം
ജിത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര്‍ ചിത്രം'നേര് 'കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാല്‍ സാര്‍, സിദ്ദിഖ് സര്‍, ജഗദീഷ് ചേട്ടന്‍, അനശ്വര!വേറെ ലെവല്‍. അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്‍ഡിംഗും,കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ് സാറിന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍. ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും. ജിത്തു ജോസഫ് മലയാളത്തിന് നല്‍കിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്. ശ്രീ ഗണേഷ് കുമാര്‍, ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര്‍ എല്ലാം ഗംഭരമായി.'